Uncategorized

ലോക്‌സഭാ തിരഞ്ഞെടുപ്പ് : മീം  മേക്കിംഗ്, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ജില്ലാ കളക്ടർ ലോഞ്ചിങ് നിർവഹിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി മീം  മേക്കിംഗ്, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മത്സരങ്ങുടെ ഔദ്യോഗിക പ്രഖ്യാപനം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌ ഭാരത് മാത കോളേജിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ ജില്ലയില്‍ നടന്നു വരുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുന്നതിനാണ് സ്വീപ്പ് ബോധവ്തകരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നതെന്നും തിരഞ്ഞെടുപ്പില്‍ പ്രത്യേകിച്ച് പുതിയ വോട്ടർമാരുടെ ( ആദ്യ വോട്ടർമരുടെ) പങ്കാളിത്തം ഉറപ്പാക്കണമെന്നും  കളക്ടര്‍ പറഞ്ഞു.

വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന വിധമുള്ള എൻട്രികളാണ് മീം മത്സരത്തിന് സമർപ്പിക്കേണ്ടത്. മാർച്ച്‌ 20 ന് മുൻപ് ekmsveep@gmail.com എന്ന മെയിൽ ഐ.ഡി യിലേക്ക് എൻട്രികൾ അയക്കാം.

‘സ്പീക്ക് അപ്പ്, സ്പീക്ക് ഔട്ട്’ എന്ന പേരിലാണ് കോളേജ് വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്. ‘ഞാനെന്തിന് വോട്ട് ചെയ്യണം?’ എന്നതാണ് പ്രസംഗ മത്സരത്തിന്റെ വിഷയം. കോളേജ് തല മത്സര വിജയികൾ മാർച്ച്‌ 18 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉച്ചയ്ക്ക് 2 ന് നടക്കുന്ന അവസാനഘട്ട പോരാട്ടത്തിൽ മാറ്റുരയ്ക്കും. കൂടുതൽ വിവരങ്ങൾക്ക് 94475 74604 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close