Uncategorized

അറിയിപ്പുകൾ 

കുടിവെള്ള വിതരണം തടസ്സപ്പെടും 

കേരള ജല അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിൽ എരഞ്ഞിപ്പാലം ഭാഗത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ  മാർച്ച് 12,13 തിയ്യതികളിൽ കോഴിക്കോട് നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെടുമെന്നും ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്നും  ജല അതോറിറ്റി ഡിസ്ട്രിബൂഷൻ സെക്ഷൻ  അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡ്രാഫ്റ്സ്മാൻ ഗ്രേഡ് II  (മെക്കാനിക്കൽ  എഞ്ചിനീയറിംഗ് ) ഫസ്റ്റ്  എൻ സി എ – എസ് സി (കാറ്റഗറി ന. 411/2020) തസ്തികയുടെ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു.  www.keralapsc.gov.in .

സിറ്റിംഗ് 12ന്

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് കോഴിക്കോട് ജില്ലാ ഓഫീസിലെ കക്കോടി  ഗ്രാമ പഞ്ചായത്തിലുൾപ്പെട്ടിട്ടുളള അംഗങ്ങളിൽ നിന്നും അംശാദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനുമായി മാർച്ച് 12 ന് രാവിലെ 10 മണി മുതൽ ഉച്ച രണ്ട് മണി വരെ കക്കോടി പഞ്ചായത്ത് ഓഫീസിൽ സിറ്റിംഗ് നടത്തുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.  അംശാദായം അടക്കാനെത്തുന്നവർ ആധാറിന്റെയും ബാങ്ക് പാസ്ബുക്കിന്റെയും പകർപ്പ് കൊണ്ട് വരണം. ഫോൺ ; 0495 2384006.

അപേക്ഷ ക്ഷണിച്ചു

കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി കാമ്പസിൽ മൂന്ന് മാസദൈർഘ്യമുളള കമ്പ്യൂട്ടർ എയ്ഡഡ് ടെക്‌സ്‌റ്റൈൽ ഡിസൈനിംഗ്, കമ്പ്യൂട്ടർ എയ്ഡഡ് ഫാഷൻ ഡിസൈനിംഗ്, ക്രിയേറ്റീവിറ്റി ഇൻ ഫാഷൻ ഡിസൈനിംഗ് ആന്റ് ഗാർമെന്റ് മേക്കിംഗ് കോഴ്‌സ് എന്നീ കോഴ്‌സുകൾ ആരംഭിക്കുന്നു. എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. അപേക്ഷഫോറം www.iihtkanur.ac.in  ൽ ലഭ്യമാണ്. ക്രിയേറ്റീവിറ്റി ഇൻ ഫാഷൻ ഡിസൈനിംഗ് ആന്റ് ഗാർമെന്റ് മേക്കിംഗ് കോഴ്‌സിനുളള അപേക്ഷ സ്വയം തയ്യാറാക്കണം. അപേക്ഷകൾ മാർച്ച് 25 നകം ഓഫീസിൽ ലഭിച്ചിരിക്കണം. വിവരങ്ങൾക്ക് 0497 2835390.  

നഴ്‌സിംഗ് പ്രവേശന പരീക്ഷ: സൗജന്യ പരിശീലനവും മാർഗനിർദ്ദേശവും  

കേരളത്തിൽ നടത്താൻ പോകുന്ന പ്രഥമ നഴ്‌സിംഗ് പ്രവേശന പരീക്ഷയെ സംബന്ധിച്ച് വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കുന്നതിന് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലെ സ്‌കിൽ സെന്ററിന്റെ നേതൃത്വത്തിൽ മാർഗനിർദ്ദേശവും സൗജന്യ പരിശീലനവും നൽകും. താത്പര്യമുള്ളവർ 8971118967 എന്ന നമ്പറിൽ വാട്ട്‌സ് ആപ്പ് സന്ദേശം അയക്കുകയോ skillcentre@rediffmail.com മെയിലിൽ ആവശ്യപ്പെടുകയോ ചെയ്താൽ പരിശീലനത്തിനുളള അപേക്ഷയുടെ ലിങ്ക് അയക്കും. അവസാന തീയ്യതി മാർച്ച് 30. ഓൺലൈനായും നേരിട്ടും മാർഗ്ഗ നിർദ്ദേശക ക്യാമ്പ് സംഘടിപ്പിക്കും. അപേക്ഷ ഫീസ് നൽകേണ്ടതില്ല. 

ജൂനിയർ അനലിസ്റ്റ് നിയമനം

പത്തനംതിട്ട ജില്ലയിലെ കോന്നിയിലെ കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ ഉടമസ്ഥതയിലുളള ഫുഡ് ക്വാളിറ്റി മോണിട്ടറിംഗ് ലബോറട്ടറി (എഫ്.ക്യൂ.എം.എൽ) യിലെ മൈക്രോബയോളജി വിഭാഗം ലാബിലേക്ക് ജൂനിയർ അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 15000 രൂപ. യോഗ്യത – മൈക്രോബയോളജി വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും മോഡേൺ ഫുഡ് അനാലിസിസിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി : മാർച്ച് 30.  വിവരങ്ങൾക്കും അപേക്ഷാഫോമിനും www.supplycokerala.com, www.cfrdkerala.in 

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ബേപ്പൂർ ഗവൺമെന്റ് ഐടിഐ യിൽ ഹോസ്പിറ്റൽ ഹൗസ്കീപ്പിംഗ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് മാർച്ച് 15 ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടത്തുന്നു. യോഗ്യത : ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ/മാനേജ്മെന്റിൽ ബിരുദം, ഹെൽത്ത് കെയർ മാനേജ്മെന്റിൽ പിജി ഡിപ്ലോമയും ഒരു വർഷത്തെ പരിചയവും അല്ലെങ്കിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ/ഹെൽത്ത് കെയർ മാനേജ്മെന്റിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പരിചയവും അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയമുളള എൻടിസി/എൻഎസി. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ബേപ്പൂർ ഗവണ്മെന്റ് ഐടിഐ ഓഫിസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ:0495-2415040

കിക്മ എംബിഎ : അപേക്ഷ തിയ്യതി നീട്ടി

തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2024-26 ബാച്ചിലേയ്ക്ക്  അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി മാർച്ച് 20 വരെ നീട്ടി. കേരള സർവകലാശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൺ റിസോഴ്സ് , ലോജിസ്റ്റിക്‌സ് എന്നിയവയിൽ ഡ്യൂവൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫീഷറീസ് സ്‌കോളർഷിപ്പിന് അർഹതയുളള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒ.ഇ,സി, എസ്.സി, എസ്.റ്റി വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി  ഫീസ് ആനുകൂല്യവും ലഭ്യമാണ്. 50 % മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. 
അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷ സമർപ്പിക്കാം. ഫോൺ : 8547618290, 9188001600,  www.kicma.ac.in 

സിസ്റ്റം മാനേജർ നിയമനം 

കോഴിക്കോട് ഗവ മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം,  KASP ന് കീഴിൽ സിസ്റ്റം മാനേജർ (ഒരു ഒഴിവ്)  ഒരു വർഷ കാലയളവിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു.  വയസ്സ് 20-45. 720 രൂപ പ്രതിദിന വേതനം. യോഗ്യത – കമ്പ്യൂട്ടർ എഞ്ചിനിയറിംഗ്/കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസിൽ ഡിപ്ലോമ. പ്രവർത്തി പരിചയമുളളവർക്ക് മുൻഗണന.   ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 15 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച്. സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണമെന്ന്  സൂപ്രണ്ട് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close