ErnakulamUncategorized

കേരള ഗവർണ്ണർക്കുവേണ്ടി കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിന് ദർഘാസ് ക്ഷണിച്ചു 

കേരള ഗവർണ്ണർക്കുവേണ്ടി എറണാകുളം ജില്ല ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിൽ ഒരു വർഷ കാലയളവിലേക്ക് എറണാകുളം, തൃശ്ശൂർ, പാലക്കാട്, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്തിലേക്കായി കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിന് താത്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മത്സരാധിഷ്ഠിത ദർഘാസുകൾ ക്ഷണിച്ചു.

വാഹനങ്ങൾക്ക് ഏഴു വർഷത്തിൽ കൂടുതൽ കാലപ്പഴക്കം ഉണ്ടാകരുത്, ടാക്സി പെർമിറ്റ് ഉൾപ്പെടെ എല്ലാ രേഖകളും ഉണ്ടായിരിക്കേണ്ടതാണ്, പ്രതിമാസം 2250 കിലോമീറ്റർ വരെ ഓടുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക 45000 ആണ്. ഈ പരിധിയിൽ നിജപ്പെടുത്തി എത്ര രൂപയ്ക്ക് കരാർ ഏറ്റെടുക്കുമെന്നും 2250 കിലോമീറ്ററിലധികം ഓടുന്ന പക്ഷം ഓരോ കിലോമീറ്ററിനുള്ള നിരക്ക് എത്രയാണെന്നും ദർഘാസിൽ കാണിക്കേണ്ടതാണ്.

ദർഘാസുകൾ ‘വാഹനം കരാർ അടിസ്ഥാനത്തിൽ നൽകാനുള്ള ടെണ്ടർ’ എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തി ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയം, എറണാകുളം, സിവിൽ സ്റ്റേഷൻ, കാക്കനാട് – 682030 എന്ന വിലാസത്തിൽ ഏതെങ്കിലും ദേശസാത്‌കൃത ബാങ്കിൽ നിന്നും ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ പേരിൽ ജില്ലയിൽ മാറാവുന്ന നിരതദ്രവ്യമായ ഡിമാൻ്റ് ഡ്രാഫ്റ്റ് ഉൾപ്പെടെ സമർപ്പിക്കേണ്ടതാണ്.

ദർഘാസ്  ഫോറം വില്പന ആരംഭിക്കുന്ന തീയതി:  2023 ഡിസംബർ 15ന്. 
ദർഘാസ് ഫോറം  സ്വീകരിക്കുന്ന അവസാന തീയതി : 2023 ഡിസംബർ 26ന് ഉച്ചയ്ക്ക് ഒന്നിന്.
ദർഘാസ് തുറക്കുന്ന തീയതി : 2023 ഡിസംബർ 26ന് വൈകുന്നേരം 3ന്.
കൂടുതൽ വിവരങ്ങൾക്ക് : 04842421089

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close