Palakkad

ഗതാഗത നിയന്ത്രണം

പാലക്കാട് തരൂര്‍ മണ്ഡലത്തിലെ വടക്കേനട-പത്തനാപുരം റോഡിലെ പത്തനാപുരം പാലത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലവിലുളള പാലം പൊളിക്കുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഏപ്രില്‍ 27 മുതല്‍ പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കും. ഇരുചക്ര വാഹനങ്ങള്‍ക്കും മറ്റു ചെറുവാഹനങ്ങള്‍ക്കും കടന്നു പോകുന്നതിനായി താത്കാലിക പാത സൗകര്യം ഒരുക്കും. മറ്റു വാഹനങ്ങള്‍ വഴി തിരിഞ്ഞു പോകണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പത്തനാപുരത്തുനിന്നും കാവശ്ശേരിയിലേക്കു പോകുന്നതിനായി തോണിപ്പാടം-അത്തിപ്പൊറ്റ -കഴണിചുങ്കം വഴിയും ആലത്തൂരിലേക്കു പോകുന്നതിനായി മുത്തനോട്-ആറാപ്പുഴ-വെങ്ങന്നൂര്‍ വഴിയും വാഹനങ്ങള്‍ തിരിഞ്ഞു പോകണം.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close