Kannur

സര്‍ക്കാര്‍ ചിറകേകി, നന്ദു സ്വപ്നത്തിലേക്ക് പറന്നിറങ്ങി

പ്രതീക്ഷയുടെ ബൂട്ടണിഞ്ഞ് കളിക്കളത്തിലേക്കിറങ്ങിയ നന്ദു. ഇന്ത്യയിലെ പല ഫുട്ബോള്‍ പരിശീലനങ്ങളിലും മിന്നും താരമായി. ഒടുവില്‍ അര്‍ഹതയുടെ അംഗീകാരമായി സ്പെയിനില്‍ പോകാനുള്ള അവസരം തേടിയെത്തിയപ്പോള്‍ പണം തടസമായി. പിന്നാലെ സര്‍ക്കാര്‍ നല്‍കിയ നാലര ലക്ഷം രൂപയിലൂടെ വൈപ്പിന്‍ നായരമ്പലം തേങ്ങാത്തറ കോളനിയിലെ യു നന്ദുവിന്റെ സ്വപ്നം സ്പെയിനില്‍ പറന്നിറങ്ങി. അതിന്റെ സന്തോഷത്തില്‍ മുഖാമുഖം പരിപാടിയില്‍ എത്തിയ ഈ ഫുട്ബോള്‍ താരം കായിക മേഖലയില്‍ കഴിവ് തെളിയിക്കുന്ന കൂടുതല്‍ പേരെ വിദേശത്തേക്കയച്ച് പരിശീലനം നല്‍കാന്‍ കഴിയണമെന്ന്് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ആദ്യം നന്ദുവിന്റെ അഭിനന്ദിച്ച മുഖ്യമന്ത്രി അതിനായുള്ള ഇടപെടല്‍ നടത്തുമെന്ന് ഉറപ്പ് നല്‍കി.
നാട്ടിന്‍പുറങ്ങളില്‍ നിന്നും പന്തുതട്ടി പഠിച്ച നന്ദുവിന്റെ സ്വപ്നങ്ങള്‍ വലുതായിരുന്നു. അതിനായി ജില്ലയും സംസ്ഥാനവും കടന്ന് രാജ്യത്തെ വിവിധയിടങ്ങളില്‍ ഫുട്ബോള്‍ പരിശീനത്തിന് എത്തി. കാലില്‍ അടങ്ങാത്ത ആവേശവുമായി പന്ത് തട്ടിയപ്പോള്‍ ഗോള്‍വല നിറഞ്ഞു. ഇതോടെയാണ് സ്പെയിനിലെ പ്രമുഖ ക്ലബ്ബായ വലന്‍സിയയില്‍ പരിശീലനത്തിന് എത്താനുള്ള വാതില്‍ തുറന്നത്. വായ്പയെടുത്തും സുമനസുകളുടെ സഹായവുമായി സ്പെയിനിലേക്ക് പോയി. വീണ്ടും സാമ്പത്തിക പ്രയാസം ഉണ്ടായതോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. പിന്നാലെയാണ് പരിശീലനത്തിന് ആവശ്യമായ നാലര ലക്ഷം രൂപ അനുവദിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close