Kannur

സ്പോർട്സ് സമ്മിറ്റ് : കണ്ണൂർ നടന്നു, കേരളത്തിനൊപ്പം

തിരുവനന്തപുരത്ത് നടക്കുന്ന ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റിന്റെ പ്രചാരണാർഥം  ജില്ലാ ഭരണകൂടത്തിന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ കെ-വാക് സംഘടിപ്പിച്ചു. കണ്ണൂരിൽ കളക്ടറേറ്റിൽ നിന്ന് ആരംഭിച്ച പരിപാടി അസി. കലക്ടർ അനൂപ് ഗാർഗ്  ഫ്ലാഗ് ഓഫ്‌ ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ കെ പവിത്രൻ, മുൻ എം എൽ എമാരായ എം വി ജയരാജൻ, എം പ്രകാശൻ, പി പി വിനീഷ്, എ കെ ഷെരീഫ്, ഒ കെ വിനീഷ്, കായിക താരങ്ങൾ, സ്പോർട്സ് സ്കൂൾ വിദ്യാർത്ഥികൾ, നഗരത്തിലെ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, വാകേഴ്സ് ക്ലബ്‌ അംഗങ്ങൾ, ഫുട്ബാൾ പരിശീലകർ, കുട്ടികൾ, കായിക അധ്യാപകർ, ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയവർ അണിനിരന്നു. പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.
ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും  കെ-വാക്   സംഘടിപ്പിച്ചു. കായികക്ഷമതയോടെ കേരളം ഒരുമിച്ച് നടക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close