Kannur

ആഘോഷമായി നവകേരള വോളി; മമ്പറവും പെരളശ്ശേരിയും ജേതാക്കൾ 

ധർമടം മണ്ഡലം നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച നവകേരള സ്റ്റുഡന്റസ് വോളിബോൾ ടൂർണമെന്റ് നാടിന്റെ ഉത്സവമായി.
വിദ്യാർത്ഥികൾക്കൊപ്പം സെലിബ്രിറ്റി വോളിയുടെ ഭാഗമായി വിവിധ മേഖലകളിലെ പ്രമുഖരും ജനപ്രതിനിധികളും  കോര്‍ട്ടില്‍ പന്തു തട്ടാന്‍ എത്തിയതോടെ കാണികള്‍ക്ക് വേറിട്ട അനുഭവമായി. മൂന്ന് ദിവസങ്ങളിലായി വേങ്ങാട് ഇ കെ നായനാർ സ്മാരക ജി എച്ച് എസ് എസിൽ നടന്ന സ്റ്റുഡന്റസ് വോളിബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ തുടർച്ചയായ രണ്ട് സെറ്റുകൾക്ക് വേങ്ങാട് ഇ കെ നായനാർ സ്മാരക ജി എച്ച് എസ് എസിനെ പരാജയപ്പെടുത്തി മമ്പറം  എച്ച് എസ് എസ് ഉം സീനിയർ വിഭാഗത്തിൽ തുടർച്ചയായ മൂന്ന് സെറ്റുകൾക്ക് വേങ്ങാട്   ഇ കെ നായനാർ സ്മാരക ജി എച്ച് എസ് എസിനെ പരാജയപ്പെടുത്തി പെരളശ്ശേരി എ കെ ജി എസ് ജി എച്ച് എസ് എസും വിജയികളായി.സെലിബ്രിറ്റി വോളിയിൽ എ സി പി വിനോദ് കുമാർ നയിച്ച കൂത്തുപറമ്പ് സബ് ഡിവിഷൺ ടീം പിണറായി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ കെ രാജീവൻ നയിച്ച ജനപ്രതിനിധികളും കായിക താരങ്ങളും അണിനിരന്ന ടീമുമായി ഏറ്റുമുട്ടി.എ സി പി  വിനോദ് കുമാർ നയിച്ച കൂത്തുപറമ്പ് സബ് ഡിവിഷൺ ടീം ജേതാക്കളായി.
വിജയികൾക്കുള്ള സമ്മാന വിതരണം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ നിർവഹിച്ചു.
 മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ,ജില്ലാ പഞ്ചായത്ത്‌ അംഗം ചന്ദ്രൻ കല്ലാട്ട്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ,സംഘാടക സമിതി കൺവീനർ ഡോ എം സുർജിത്,ഹെഡ് മിസ്ട്രസ് പി പി നിമ,മുൻ ഖേലോ ഇന്ത്യൻ വോളി താരം ഹേമന്ത് മക്രേരി,മുൻ വോളി താരങ്ങളായ പുരുഷോത്തമൻ,റപ്പായി മുകുന്ദൻ,പി ജനാർദ്ദനൻ തുടങ്ങിയവർ കളിക്കാരെ പരിചയപ്പെട്ടു.
പ്രിന്‍സിപ്പല്‍ വി സ്വാതി, സംഘാടക സമിതി ചെയര്‍മാന്‍ മണിയപ്പള്ളി അബൂട്ടി ഹാജി, പി സി ഹാരിസ്, പി പവിത്രന്‍, ഷമീര്‍ ഊര്‍പ്പള്ളി, വി ജയൻ,എം രജിത തുടങ്ങിയവർ പങ്കെടുത്തു.
നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നവംബര്‍ 21 ന് ഉച്ചക്ക് 3.30ന് പിണറായി കൺവെൻഷൻ സെന്റർ പരിസരത്ത് നടക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close