Uncategorized

വയോജന സൗഹൃദമാകാൻ പറവൂർ ബ്ലോക്ക് പഞ്ചായത്ത്

വയോജന സൗഹൃദ ബ്ലോക്ക് പഞ്ചായത്ത് ആകുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾക്ക് ക്ലാസുകൾ നൽകി പറവൂർ ബ്ലോക്ക് പഞ്ചായത്ത്. മുതിർന്ന പൗരന്മാർക്കുള്ള സേവനങ്ങളെ സംബന്ധിച്ച് നടത്തിയ ക്ലാസ്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു.

വയോമിത്രം പദ്ധതിയിൽ ഉൾപ്പെടുത്തി ‘തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പയിൻ നടത്തുന്നത്. വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, അതുമായി ബന്ധപ്പെട്ട നിയമങ്ങൾ, അവർക്ക് നൽകുന്ന സേവനങ്ങൾ എന്നീ വിഷയങ്ങളിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.

പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷ് അധ്യക്ഷത വഹിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗാന അനൂപ്, സെക്രട്ടറി പ്രതീക്ഷ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close