Uncategorized

അറിയിപ്പുകൾ 

ലാബ് അറ്റൻഡർ നിയമനം  

വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ കെമിസ്ട്രി ഡിപ്പാർട്മെന്‍റില്‍ ലാബ് അറ്റൻഡറെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രസ്തുത സയൻസ് വിഷയത്തിൽ പ്ലസ് ടു പാസ്സായവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി പത്തിന് രാവിലെ 10 മണിക്ക് കുറുന്തോടിയിലുള്ള കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 9495489079  9645350856 

സ്വയംതൊഴിൽ വായ്പാ പദ്ധതി

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള തൊഴിൽരഹിതരായ ഉദ്യോഗാർത്ഥികൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ നടപ്പിലാക്കുന്ന വ്യക്തിഗത / സംയുക്ത സ്വയംതൊഴിൽ വായ്പ പദ്ധതികളായ കെസ്റു/മൾട്ടിപർപ്പസ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ലക്ഷം രൂപ വരെ പരമാവധി വായ്പ ലഭിക്കുന്ന വിവിധ പദ്ധതികളിൽ മേൽ 20 ശതമാനം മുതൽ 50 ശതമാനം വരെ സബ്സിഡി ലഭിക്കും. അപേക്ഷാ ഫോറമുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്നും സൗജന്യമായി ലഭിക്കും. ഫോൺ : 0495 2370179

തീയതി ദീർഘിപ്പിച്ചു

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് ഇൻ അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ എന്നീ പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തിയ്യതി ദീർഘിപ്പിച്ചു. അപേക്ഷ സമർപ്പിക്കുന്നതിന് https://app.srccc.in/register എന്ന ലിങ്കിലൂടെ കഴിയും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജനുവരി 31.  ഫോൺ : 04712325101, 8281114464.  www.srccc.in 

വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

എയർപോര്‍ട്ട്‌ അതോറിറ്റി ഓഫ് ഇന്ത്യ(സതേണ്‍ റീജിയണൽ) ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഹൂമൻ റിസോര്‍സ് മാനേജ്മെന്‍റ് മുഖേന വിവിധ തസ്തികകളിൽ വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓണ്‍ലൈൻ മുഖേന ജനുവരി 26 വരെ സമര്‍പ്പിക്കാവുന്നതാണ്.  www.aai.aero ഫോൺ : 0495- 2771881 

ജില്ലാ സ്പോർട്സ് അക്കാഡമി, സ്പോർട്സ് സ്കൂൾ സെലക്ഷൻ

സംസ്ഥാന യുവജനകാര്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജി വി.രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശ്ശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കുള്ള 2024-25 അധ്യയന വർഷത്തെ സെലക്ഷൻ ട്രയൽസിനോടൊപ്പം സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ  അധീനതയിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് അക്കാഡമികൾ, സ്കൂൾ സ്പോർട്സ്  അക്കാഡമികൾ എന്നിവിടങ്ങളിലേക്ക് ഏഴ്, എട്ട്, പ്ലസ് വൺ എന്നീ ക്ലാസുകളിലേക്കുള്ള സെലക്ഷനും ജനുവരി 10 മുതൽ വിവിധ കേന്ദ്രങ്ങളിലായി അത്ലറ്റിക്സ്, ബാസ്കറ്റ്ബോൾ, വോളിബോൾ, ബോക്സിങ്, ഹോക്കി, ജൂഡോ, തയ്ക്കോണ്ടോ, റെസ്ലിങ് എന്നീ കായിക ഇനങ്ങളിലായി നടത്തുന്നു. സെലക്ഷനിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, രണ്ട് പാസ്സ്പോർട്ട് സൈസ് ഫോട്ടോ, സ്പോർട്സ് ഡ്രസ്സ് സഹിതം ഏതെങ്കിലും സെന്ററിൽ അതാത് ദിവസം രാവിലെ ഒമ്പത് മണിക്ക് എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.  ഫോൺ : 0495 2722593 www.sportscouncilkozhikode.com, dsya.kerala.gov.in, sportscouncil.kerala.gov.in

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close