Uncategorized

നവകേരള സദസ് വൈക്കത്ത് വിളംബര ജാഥകൾക്കു തുടക്കം

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസിന്റെ ഭാഗമായി വൈക്കം നിയോജകമണ്ഡലത്തിൽ പഞ്ചായത്തുതല വിളംബര ജാഥകൾക്കു തുടക്കമായി.

തലയാഴം ഗ്രാമപഞ്ചായത്തുതല വിളംബരജാഥ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗവും നവകേരള സദസ് പഞ്ചായത്തുതല സംഘാടകസമിതി ചെയർമാൻ കൂടിയായ എസ്. ദേവരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി മുഖ്യപ്രഭാഷണം നടത്തി. തലയാഴം ഗ്രാമപഞ്ചായത്തിൽ നിന്ന് ആരംഭിച്ച ജാഥ ഉല്ലല ജംങ്ഷനിൽ അവസാനിച്ചു. വർണ്ണാഭമായ ജാഥയിൽ ആയിരം പേർ പങ്കാളികളായി. ജാഥ സമാപിക്കുന്നിടത്ത് വനിതകളുടെ നേതൃത്വത്തിൽ കോൽക്കളിയും അരങ്ങേറി. കുടുംബശ്രീ-അങ്കണവാടി പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ,നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close