Palakkad

കുടിശ്ശിക നിര്‍മ്മാര്‍ജ്ജന അദാലത്ത് 17 ന്

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും സി.ബി.സി, പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയിട്ടുളളവര്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടിശ്ശിക തീര്‍പ്പാക്കാന്‍ ഒക്ടോബര്‍ 17 ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തില്‍ രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെ കുടിശ്ശിക നിര്‍മാര്‍ജ്ജന അദാലത്ത് നടത്തുന്നു. ജില്ലയില്‍ നിന്നും പദ്ധതി പ്രകാരം വായ്പ കുടിശ്ശിക വരുത്തിയിട്ടുളള എല്ലാവര്‍ക്കും അദാലത്തില്‍ പങ്കെടുത്ത് പലിശ/പിഴപ്പലിശ എന്നിവയില്‍ ലഭിക്കുന്ന ഇളവുകള്‍ ഉപയോഗപ്പെടുത്താമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0491-2534392, popkd@kkvib.org

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close