Palakkad

വാഹനം വാടകക്ക് ലഭിക്കുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃത്താല അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിന്റെ ആവശ്യങ്ങള്‍ക്ക് 2023-24 വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നല്‍കാന്‍ താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. വാഹനം ഏഴ് വര്‍ഷത്തിലധികം കാലപ്പഴക്കം ഇല്ലാത്തതായിരിക്കണം. ഡ്രൈവറുടെ ശമ്പളം, ഇന്ധന ചെലവ്, നികുതി, ഇന്‍ഷുറന്‍സ,് അറ്റകുറ്റപ്പണി, മറ്റ് അനുബന്ധ ചെലവുകളെല്ലാം വാഹന ഉടമ വഹിക്കണമെന്ന് ചൈല്‍ഡ് ഡെവലപ്മെന്റ് പ്രൊജക്റ്റ് ഓഫീസര്‍ അറിയിച്ചു. പ്രതിമാസം 800 കി.മീ വരെ ഓടുന്നതിനുള്ള വാടകയാണ് ദര്‍ഘാസില്‍ രേഖപ്പെടുത്തേണ്ടത്. 2400 രൂപയാണ് നിരതദ്രവ്യം. അടങ്കല്‍ തുക 2,40,000 രൂപ. ഒക്ടോബര്‍ 17 ന് ഉച്ചക്ക് രണ്ട് വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് ദര്‍ഘാസുകള്‍ തുറക്കും. ഫോണ്‍: 0466 2371337, 9495185599

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close