Palakkad

സംസ്ഥാനതല പ്രതിഭാ സംഗമം സമാപിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മുണ്ടൂര്‍ ഐ.ആര്‍.ടി.സി.എല്‍ നടന്ന സംസ്ഥാനതല പ്രതിഭാ സംഗമം സമാപിച്ചു. ‘ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാമിന്റെ’ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളായ 56 വിദ്യാര്‍ത്ഥികളാണ് വൈവിധ്യമായ പ്രവര്‍ത്തന-പഠന-യാത്രാനുഭവങ്ങളാല്‍ സമ്പന്നമായ ക്യാമ്പില്‍ പങ്കെടുത്തത്. പാലക്കാട് കോട്ട, ഐ.ഐ.ടി, തസ്രാക്കിലെ ഒ.വി വിജയന്‍ സ്മാരകം, പൈതൃക മ്യൂസിയം, സൈലന്റ് വാലി മുതലായ സ്ഥലങ്ങള്‍സംഗമത്തിന്റെ ഭാഗമായി ക്യാമ്പ് അംഗങ്ങള്‍ സന്ദര്‍ശിച്ചു. കണ്ണൂര്‍ ഗവ എന്‍ജിനീയറിങ് കോളെജ് പ്രൊഫസര്‍ ഡോ. സുകേഷ്, ഐ.ആര്‍.ടി.സി ഫെലൊയും, ചിറ്റൂര്‍ ഗവ കോളെജ് ഭൗതിക ശാസ്ത്ര വിഭാഗം മുന്‍ മേധാവിയുമായ ബി.എം മുസ്തഫ, പാലക്കാട് ഐ.ടി ഭൗതികശാസ്ത്ര വിഭാഗം മേധാവി കെ. ജയകുമാര്‍, വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് പി.വി നിഷ, ഐസര്‍ സയിന്റിസ്റ്റ് ഡോ. റെജി മാര്‍ട്ടിന്‍, കായികാധ്യാപകരായ സിജിന്‍, സുധ, പാലക്കാട് നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി സെക്രട്ടറി പ്രവീണിന്റെ നേതൃത്വത്തിലുള്ള പക്ഷി നിരീക്ഷക സംഘം മുതലായവരുടെ ക്ലാസുകള്‍ സംഘടിപ്പിച്ചു. മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ ഒരുക്കിയ ക്യാമ്പ് അരങ്ങില്‍ സി. പ്രിയദര്‍ശന്റെ നേതൃത്വത്തിലുള്ള ആനക്കര നിനവ് ഗായക സംഘത്തിന്റെ നാടന്‍ പാട്ടുകള്‍, ക്യാമ്പ് ഫയര്‍, സര്‍ഗ്ഗവേള എന്നീ വിവിധ കലാപരിപാടികള്‍ അരങ്ങേറി. സമാപന പരിപാടിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സി.എ സന്തോഷ് പങ്കാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി. ശശിധരന്‍, സീനിയര്‍ ലക്ചറര്‍ വി. ജയറാം എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close