Palakkad

തച്ചിറംകുന്ന്- പനമ്പറ്റ റോഡ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ച് പുനരുദ്ധാരണം നടത്തിയ തച്ചിറംകുന്ന്- പനമ്പറ്റ റോഡ് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലത്തിൽ റോഡ് – കുടിവെള്ള പദ്ധതികൾക്കാണ് മുൻഗണന നൽകിയത്. മുടവന്നൂർ വാട്ടർ പ്ലാന്റിന്റെ ശേഷി ഇരട്ടിയാക്കി. മറ്റു കുടിവെള്ള പദ്ധതികളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. തൃത്താല ഗവ. ആശുപത്രിയുടെ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കും. ബഡ്ജറ്റിൽ 12.5 കോടി രൂപ അനുവദിച്ച പദ്ധതിയാണിത്. മണ്ഡലത്തിലെ 38 സ്കൂളുകൾക്കായി 49.67 കോടി രൂപയുടെ ഫണ്ട് അനുവദിച്ചു. കാലങ്ങളായി മുടങ്ങിക്കിടന്ന വെള്ളിയാങ്കല്ല് ലിഫ്റ്റ് ഇറിഗേഷൻ, കൂടല്ലൂർ പദ്ധതികൾ പൂർത്തിയാക്കിയതിലൂടെ 250 ഹെക്ടർ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

തൃത്താല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ശ്രീനിവാസൻ അധ്യക്ഷനായി. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഉദ്ഘാടന പരിപാടിക്ക് ശേഷം തൃത്താല ഫെസ്റ്റിന്റെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close