Palakkad

കിഴങ്ങുവര്‍ഗ വിത്തുകള്‍ വിതരണം ചെയ്തു

അലനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കിഴങ്ങുവര്‍ഗ വിത്തുകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ വകയിരുത്തി 700 കുടുംബങ്ങള്‍ക്കാണ് വിത്തുകള്‍ വിതരണം ചെയ്തത്. ചേന, ചേമ്പ്, മഞ്ഞള്‍, കൂര്‍ക്ക, ഇഞ്ചി തുടങ്ങിയവയുടെ വിത്തുകളാണ് നല്‍കിയത്. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കിയ പദ്ധതികളാണ് ഇത്തവണയും നടപ്പാക്കുന്നതെന്ന് വിതരണോദ്ഘാടനം നിര്‍വഹിച്ച് അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍പറഞ്ഞു. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ട്‌തൊടി അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ ബക്കര്‍, മെമ്പര്‍ പി. മുസ്തഫ, കൃഷി ഓഫീസര്‍ നിവേദിത, അസി. ഓഫീസര്‍ ജയേഷ്, സുജാത എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close