Kottayam

നവകേരളസദസിന് ഒരുങ്ങി പാലാ; വർണാഭമായ വിളംബരജാഥ സംഘടിപ്പിച്ചു

കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസിനോടനുബന്ധിച്ച് പാലാ നിയോജകമണ്ഡലത്തിൽ വർണാഭമായ വിളംബരജാഥ സംഘടിപ്പിച്ചു.  നവകേരള സദസ് പാലാ നിയോജക മണ്ഡലതല സംഘാടകസമിതി അധ്യക്ഷൻ തോമസ് ചാഴികാടൻ എം.പി. വിളംബരജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു. സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നാരംഭിച്ച ജാഥ നഗരസഭാ ഓഫിസ് അങ്കണത്തിൽ അവസാനിച്ചു. അഞ്ചൽ ഓട്ടക്കാരൻ, ചെണ്ടമേളം, മുത്തുക്കുട, കൊട്ടക്കാവടി, കെട്ടുകാഴ്ചകൾ, നാസിക് ഡോൽ തുടങ്ങിയവയുടെ അകമ്പടിയിലായിരുന്നു ജാഥ.നഗര സഭാധ്യക്ഷ ജോസിൻ ബിനോ,  വൈസ്  ഉപാധ്യക്ഷ സിജി പ്രസാദ്, ജില്ലാ പഞ്ചായത്തംഗങ്ങളായ രാജേഷ് വാളിപ്ലാക്കൽ, നിർമ്മലാ ജിമ്മി നഗരസഭാംഗങ്ങളായ ബിന്ദു മനു, സതി ശശികുമാർ, മായ പ്രദീപ്, ബിജി ജോജോ, ആർ. സന്ധ്യ, സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴിയിൽ, ഷാജു വി. തുരുത്തൻ, ബൈജു കൊല്ലംപറമ്പിൽ, തോമസ് പീറ്റർ, ആന്റോ ജോസ് പടിഞ്ഞാറേക്കര, പാലാ ആർ.ഡി.ഒയും സംഘാടകസമിതി കൺവീനറുമായ പി. ജി. രാജേന്ദ്ര ബാബു, മുൻ നഗരസഭാധ്യക്ഷ ബെറ്റി ഷാജു,
രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മസേനാംഗങ്ങൾ, ആശാ പ്രവർത്തകർ, എൻ.എസ്. എസ്, എൻ.സി. സി അംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ, ഹോട്ടൽ- റെസിഡൻസ് അസോസിയേഷൻ, വ്യാപാരി വ്യവസായി പ്രതിനിധികൾ, നഗരസഭാ ജീവനക്കാർ എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close