Kottayam

സരസിൽ ചിരി പടർത്തി വിജയകുമാർ വളവനാടിൻ്റെ മിമിക്സ് ഷോ

ദേശീയ സരസ് മേളയുടെ ആറാം ദിനം സരസിൽ ചിരി പടർത്തി വിജയകുമാർ വളവനാട് ആൻഡ് ടീം അവതരിപ്പിച്ച മിമിക്സ് ഷോ. സിനിമ ഗാനങ്ങളും കുടുംബജീവിതത്തിലെ നർമ്മപ്രധാനമായ മുഹൂർത്തങ്ങളും കോർത്തിണക്കി വേദിയിൽ അവതരിപ്പിച്ചപ്പോൾ കാണികളുടെ മുഖത്ത് ചിരി പടർന്നു.

മലയാളികൾ ഇന്നും നെഞ്ചിലേറ്റുന്ന നടൻ ജയൻ വേദിയിൽ എത്തിയതോടെ സദസ്സിന്റെ മുഖത്തും ആകാംക്ഷ നിറഞ്ഞു. ജയനെ കാണാനും ഷെയ്ക്ക് ഹാൻഡ് നൽകുവാനും ആരാധകർ ചുറ്റും കൂടി. ജോസ് പ്രകാശ്, എം ജി ആർ, എം. എൻ നമ്പ്യാർ തുടങ്ങി മലയാളികൾ കാണാൻ ആഗ്രഹിക്കുന്ന ഒരുപിടി കലാകാരന്മാരുടെ വേഷപ്പകർച്ചയോടെ കാണികൾക്ക് മുന്നിലെത്തിയപ്പോൾ കാണികളുടെ മുഖത്തും സന്തോഷം നിറഞ്ഞു. മൊബൈൽ ക്യാമറയിൽ ചിത്രങ്ങൾ പടർത്താൻ തിടുക്കം കൂട്ടി.

ചിരിപ്പിച്ചും രസിപ്പിച്ചും കാഴ്ചക്കാർക്ക് ആസ്വാദനത്തിന്റെ പുതിയ അനുഭവം പകർന്ന് നൽകുകയായിരുന്നു മിമിക്സ് ഷോ. കാണാൻ കൊതിച്ച കലാകാരന്മാരെ നേരിൽ കാണിക്കുക മാത്രമല്ല മലയാളികൾ ഇന്നും കേൾക്കാനാഗ്രഹിക്കുന്ന അവർക്ക് സുപരിചിതമായ ഒരു കൂട്ടം കലാകാരന്മാരുടെ ശബ്ദം ലൈവായി അവതരിപ്പിച്ചപ്പോൾ കാണികളുടെ കണ്ണും കാതും വേദിയിലേക്ക് മാത്രം ശ്രദ്ധിച്ചു. ആസ്വാദകരെ പൂർണ്ണമായും രസിപ്പിച്ച ശേഷമാണ് മിമിക്സ് ഷോ സംഘം വേദി ഇറങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close