Kottayam

ഊർജ്ജസംരക്ഷണ അവാർഡ്; അപേക്ഷിക്കാം

കോട്ടയം: കേരളത്തിൽ നടപ്പാക്കിയ ഊർജ്ജസംരക്ഷണപ്രവർത്തനങ്ങൾ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കാനുമായി സംസ്ഥാന സർക്കാർ 2023ലെ കേരള സംസ്ഥാന ഊർജ്ജസംരക്ഷണ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. വൻകിട ഊർജ്ജ ഉപയോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപയോക്താക്കൾ, ചെറുകിട ഊർജ്ജ ഉപയോക്താക്കൾ, കെട്ടിടങ്ങൾ, സംഘടനകൾ/സ്ഥാപനങ്ങൾ, ഊർജ്ജകാര്യക്ഷേമ ഉപകരണങ്ങളുടെ പ്രോത്സാഹകർ, ആർക്കിടെക്ച്ചറൽ/ഗ്രീൻ ബിൽഡിംഗ് കൺസൽട്ടൻസി എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ. ഒക്ടോബർ 31 വരെ അപേക്ഷിക്കാം. വിശദവിവരത്തിന് വെബ് സൈറ്റ്: www.keralaenergy.gov.in., ഇ-മെയിൽ: ecawa@gmail.com

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close