JOB NEWSKottayam

അപ്രന്റീസ് ക്ലർക്ക് ഒഴിവ്

കോട്ടയം: ജില്ലയിൽ പട്ടികജാതി വികസനവകുപ്പിന് കീഴിലെ നെടുംകാവ് വയൽ, കുറിച്ചി, മാടപ്പള്ളി, മധുരവേലി എന്നീ ഐ.റ്റി.ഐ.കളിലെ അപ്രന്റീസ് ക്ലർക്കുമാരുടെ നാല് താൽക്കാലിക ഒഴിവുണ്ട്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബിരുദധാരികൾക്ക് അപേക്ഷിക്കാം.  ഡി.സി.എ/സി.ഒ.പി.എ. മലയാളം കമ്പ്യൂട്ടിംഗിൽ അറിവുണ്ടായിരിക്കണം. മാസം 10,000 രൂപ സ്‌റ്റൈപന്റ് ലഭിക്കും. ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷഫോറം ലഭിക്കും. ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ ലഭ്യമാക്കേണ്ട അവസാനതീയതി ഫെബ്രുവരി 10. വിശദവിവരങ്ങൾക്ക് ഫോൺ: 0481- 2562503. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close