Kottayam

ജില്ലയിൽ ബാങ്കുകൾ ഡിസംബർ വരെ 16989 കോടി രൂപ വായ്പ  നൽകി

കോട്ടയം: 2023-24 സാമ്പത്തിക വർഷത്തിൽ ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദം വരെ 16989 കോടി രൂപ ബാങ്കുകൾ കോട്ടയം ജില്ലയിൽ വായ്പ നൽകിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം അറിയിച്ചു. 6380 കോടി രൂപ കാർഷികമേഖലയിലും 2964 കോടി രൂപ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായമേഖലയിലും 424 കോടി രൂപ ഇതര മുൻഗണനാവയ്പാ  മേഖലയിലും വിതരണം ചെയ്തു. വ്യക്തിഗത വായ്പ, വാഹനവായ്പ, സ്വർണവായ്പ മുതലായവ അടങ്ങുന്ന മുൻഗണനേതര വിഭാഗത്തിൽ 7220 കോടി രൂപയും വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത വായ്പയിൽ 9768 കോടിരൂപയും മുൻഗണനാ വിഭാഗത്തിനാണ്.
 ജില്ലയിൽ 297 കോടി രൂപ വിദ്യാഭ്യാസ വായ്പയായും, 1155 കോടി രൂപ ഭവന വായ്പയായും, 514 കോടി രൂപ മുദ്ര വായ്പവിഭാഗത്തിലും ഈ കാലയളവിൽ ബാങ്കുകൾ വിതരണം ചെയ്തിട്ടുണ്ട്. കോട്ടയം ജില്ലയിലെ ബാങ്കുകളുടെ മൊത്തം വായ്പാ നീക്കിയിരിപ്പ് 36484 കോടി രൂപയും നിക്ഷേപ നീക്കിയിരിപ്പ് 64375 കോടി രൂപയുമാണ്.
 ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി യോഗം ഉദ്ഘാടനം ചെയ്തു. 2024-25 സാമ്പത്തിക വർഷത്തിലേക്കുള്ള നബാർഡിന്റെ സാധ്യതാ ലിങ്ക്ഡ് ക്രെഡിറ്റ് പ്ലാൻ ജില്ലാ കളക്ടർ പ്രകാശനം ചെയ്തു. എസ്ബിഐ കോട്ടയം റീജണൽ മാനേജർ ജേക്കബ്. ഇ. ജോസഫ് അധ്യക്ഷത വഹിച്ചു.  
 ലീഡ് ഡിസ്ട്രിക്ട് മാനേജർ അലക്‌സ് മണ്ണൂരാൻപറമ്പിൽ, ആർ.ബി.ഐ എൽ.ഡി.ഒ സബിത്ത് സലിം, നബാർഡ് എജിഎം റെജി വർഗീസ്, കെ.വി.കെ ഡയറക്ടർ ഡോ. ജി. ജയലക്ഷ്മി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. ബിന്ദു, ജില്ലയിലെ വിവിധ ബാങ്കുകളുടെ മേധാവികളും വിവിധ സർക്കാർ വകുപ്പുകളുടെ പ്രധിനിധികളും ബാങ്കുകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു സംസാരിച്ചു.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close