Kottayam

അപേക്ഷ ക്ഷണിച്ചു

കോട്ടയം: ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് കൗൺസിലിംഗ് ഉൾപ്പെടെ വിദഗ്ധ സേവനങ്ങൾ നൽകാനായി വിവിധ തസ്തികയിലേക്ക് പാനൽ തയാറാക്കുന്നു. പാനലിലേക്ക് അപേക്ഷിക്കാം. ഹോണറേറിയം/ഫീസ് നൽകിയാണ് പാനലിലൂടെ നിയോഗിക്കുക. പിയർ സപ്പോർട്ട് കൗൺസിലർ-യോഗ്യത: ബിരുദവും കൗൺസിലിംഗിൽ മുൻപരിചയവുമുള്ള കമ്മ്യൂണിറ്റി അംഗമായിരിക്കണം. ലീഗൽ അഡൈ്വസർ-നിയമമേഖലയിലെ യോഗ്യതയുള്ളവരാകണം. സൈക്കോളജിസ്റ്റ്- നിശ്ചിതമേഖലയിൽ യോഗ്യതയുള്ളവരാകണം. കൗൺസിലർ-നിശ്ചിതമേഖലയിൽ യോഗ്യതയുള്ളവരാകണം. ഒക്‌ടോബർ 20നകം ജില്ലാ സാമൂഹിക നീതി ഓഫീസിൽ അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2563980.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close