ErnakulamJOB NEWS

വാക് -ഇൻ -ഇന്റർവ്യൂ

സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ ഇ ഗവേണൻസ് ഡിവിഷൻ നടപ്പിലാക്കിവരുന്ന പ്രോജക്ടിലേയ്ക്ക് താത്കാലിക നിയമനത്തിന് വാക് -ഇൻ -ഇന്റർവ്യൂ നടത്തുന്നു. വിശദ വിവരം ചുവടെ ചേർക്കുന്നു.

നെറ്റ് വർക്ക് അഡ്മിനിസ്ട്രേറ്റർ – പ്രതിമാസം 23,000 രൂപ നിരക്കിൽ മിനിമം യോഗ്യത ബി.ടെക്/ബി.ഇ(സി.എസ്/ഐ.ടി)/എംസിഎ നെറ്റ് വർക് അഡ്മിനിസ്ട്രേഷനിൽ കുറഞ്ഞത് മുന്ന് വർഷത്തെ പ്രവൃത്തി പരിചയം. കൂടാതെ സിസിഎ൯എ, ആർഎച്ച്സിഇ, എംഎസ്.സി.ഇ  സർട്ടിഫിക്കേഷനുകൾ. 

അസിസ്റ്റ൯്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ   15,500 രൂപ നിരക്കിൽ. യോഗ്യത 3 വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമ ഇ൯ ഐടി/ കമ്പ്യൂട്ടർ ഹാർഡ് വെയർ/ഇലക്ട്രോണിക്സ്/ബിസിഎ/ബി.എസ്.സി (സി.എസ്), സ്സിസ്റ്റം അഡ്മിനിസ്ട്രേഷനിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം അത്യവശ്യമാണ്. കൂടാതെ എം.സി.എസ്.ഇ  സർട്ടിഫിക്കേഷൻ അഭിലഷണീയമാണ്.

യോഗ്യതകൾ ഉളള ഉദ്യോഗാർഥികൾക്കായി 24.01.224 ന് 11.00 മുതൽ താഴെ പറയുന്ന സി-ഡിറ്റ് ഓഫീസുകളിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.

സി-ഡിറ്റ് സിറ്റി സെൻ്റർ – സ്റ്റാച്യൂവിലെ എസ് എം എസ് എം ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ചിറ്റേഴം ലാവണ്യ ടവേഴ്സിലെ ഓഫീസിൽ 

സി-ഡിറ്റ് റീജയണൽ സെൻ്റർ, എറണാകുളം, ഡി ബ്ലോക്ക്, രണ്ടാം നില, ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കലൂർ,  സി-ഡിറ്റ് റീജയണൽ സെൻ്റർ കണ്ണൂർ സൗത്ത് ബസാർ, കണ്ണൂർ, അഞ്ചാം നില റബ്കോ ഹൗസ്. ഉയർന്ന പ്രായ പരിധി : 35 വയസ്സ്. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, സർട്ടിഫിക്കേഷനുകൾ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം. . കൂടുതൽ വിവരങ്ങൾക്ക് 9895788311 നമ്പറുമായി ബന്ധപ്പെടണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close