Ernakulam

ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ രണ്ട് പുതിയ ഡോക്ടർമാരെ കൂടി നിയമിച്ച് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്

ഇനി 24 മണിക്കൂറും ഡോക്ടറുടെ സേവനം

ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് രണ്ട് പുതിയ ഡോക്ടർമാരെ കൂടി നിയമിച്ചു. ഇനി മുതൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാകും. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ കൂടെ സഹകരണത്തോടെയാണ് ഡോക്ടർമാരുടെ നിയമനം സാധ്യമാക്കിയത്.

നിലവിൽ ആറു ഡോക്ടർമാരാണ് താലൂക്ക് ആശുപത്രിയിൽ ഉള്ളത്. ഇവർക്ക് പുറമെയാണ് പുതിയ നിയമനം. കിടത്തി ചികിത്സ വിഭാഗം കൂടുതൽ സജീവമാക്കാൻ വേണ്ടിയാണ് രണ്ടു ഡോക്ടർമാരെ നിയമിക്കാൻ തീരുമാനിച്ചത്. 

 തീരദേശ ജനത കൂടുതലായും ആശ്രയിക്കുന്ന ആശുപത്രിയിൽ പുതിയ ഡോക്ടർമാരുടെ സേവനം വലിയ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ബ്ലോക്ക് പഞ്ചായത്ത് നിയമനം നടത്തിയത്. ഒരു ഡോക്ടറുടെ വേതനം ബ്ലോക്ക് പഞ്ചായത്തും രണ്ടാമത്തെ ഡോക്ടറുടെ വേതനം ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റിയുമാണ് നൽകുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close