Ernakulam

സൗജന്യ നൈപുണ്യ പരിശീലനം

എറണാകുളം ജില്ലാ പഞ്ചായത്തും പട്ടികജാതി വികസന വകുപ്പും സംയുക്തമായി പട്ടിക ജാതി വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്കൂളിലാണ്  കോഴ്സ് നടക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നിബന്ധനകൾക്ക്‌ വിധേയമായി സ്റ്റൈപെൻഡ് ലഭിക്കും. സൗജന്യ കോഴ്സിന്റെ വിശദ വിവരങ്ങൾ ചുവടെ. 

കോഴ്സ് : ഡോമെസ്റ്റിക് ഡാറ്റ എൻട്രി ഓപ്പറേറ്റർ.കാലാവധി:4 മാസം(എസ്. എസ്. എൽ. സി). ഫീൽഡ് ടെക്‌നിഷ്യൻ – അദർ ഹോം അപ്ല യൻസസ് -5 മാസം(എസ്. എസ്. എൽ.സി).
അക്കൗണ്ട്സ് എക്സിക്യൂട്ടീവ് -4 മാസം(പ്ലസ് ടു കോമേഴ്‌സ് ). സോഫ്റ്റ്‌വെയർ ഡെവലപ്പർ -5 മാസം (യോഗ്യത -പ്ലസ്‌ ടു ). കൂടുതൽ വിവരങ്ങൾക്ക്: 0484-2985252

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close