ErnakulamJOB NEWS

ആയുഷ് മിഷൻ  -മൾട്ടി-പർപസ് വർക്കർ (ജി എൻ എം) തസ്തികയിലേക്കുള്ള ഒഴിവ്

 ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ വഴി ആയുഷ് ഹെൽത്ത് & വെൽനെസ് സെന്റ്ററുകളായ ഗവ.ആയുർവേദ  / ഹോമിയോ ഡിസ്പെൻസറികളിലേക്ക് ജി എൻ എം നഴ്സിങ് പാസ്സായവരെ മൾട്ടി-പർപസ് വർക്കർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും  ഡിസംബർ 19ന് (ചൊവ്വ)  എറണാകുളം കച്ചേരിപ്പടിയിലെ ജില്ലാ  ആയുർവേദ  ആശുപത്രിയിൽ  രാവിലെ 10 ന് നടക്കും.

  ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം  ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ്‌മിഷൻ  ജില്ലാ ഓഫീസിൽ എത്തിച്ചേരുക  .
യോഗ്യത- ജി എൻ എം നഴ്സിങ് ഡിപ്ലോമ 
പ്രതിമാസ വേതനം 15000 രൂപ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close