Ernakulam

ക്രിസ്തുമസ്- പുതുവത്സരാഘോഷം :  സ്പെഷ്യൽ ഡ്രൈവ് കൺട്രോൾ റൂം തുറന്നു

സംസ്ഥാനത്ത് ക്രിസ്തുമസ്- പുതുവത്സരാഘോഷം 2023-24 നോട് അനുബന്ധിച്ച് എക്സൈസ് വകുപ്പ് മദ്യം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ നിരീക്ഷിക്കുന്നതിനും സത്വര നടപടികൾ സ്വീകരിക്കുന്നതിനും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 2023 ഡിസംബർ അഞ്ച് മുതൽ 2024 ജനുവരി മൂന്ന് വരെ നീണ്ടു നിൽക്കുന്ന ക്രിസ്തുമസ് -പുതുവത്സരാഘോഷം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ജില്ലാതലത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നതാണ്. ഇതിൻറെ ഭാഗമായി എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ചുള്ള കൺട്രോൾ റൂമിൻറെ പ്രവർത്തനം  ആരംഭിച്ചു .

വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉൽപാദനം, വിതരണം, കടത്തൽ സംബന്ധിച്ചുള്ള വിവരങ്ങൾ, പൊതുസ്ഥലങ്ങളിലുള്ള മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക്  കൺട്രോൾ റൂമിൽ അറിയിക്കാവുന്നതാണ്. സ്ട്രൈക്കിംഗ് ഫോഴ്സ് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സുകൾ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ ജില്ലയെ മൂന്ന് മേഖലകളായി തിരിച്ച് പ്രവർത്തിയ്ക്കുന്നു.  ആലുവ, പെരുമ്പാവൂർ, മാമല, കാലടി, അങ്കമാലി എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന ആലുവ മേഖല  മൂവാറ്റുപുഴ, പിറവം, കോതമംഗലം, കുട്ടമ്പുഴ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന കോതമംഗലം മേഖല,  ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, ഞാറയ്ക്കൽ, എറണാകുളം, തൃപ്പൂണിത്തുറ നോർത്ത് പറവൂർ, വരാപ്പുഴ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന കൊച്ചി മേഖല, 

ഡി.ജെ. പാർട്ടികൾ നടത്തുന്ന ഇടങ്ങളിൽ അനധികൃത മദ്യ-മയക്കുമരുന്നു ഉപയോഗവും വിപണനവും തടയുന്നതിനായി പോലീസ്, കസ്റ്റംസ്, മറ്റ് എൻഫോഴ്സ്‌മെൻറ് ഏജൻസികൾ എന്നിവയുമായി ബന്ധപ്പെട്ട് വിപുലമായ സംയുക്ത പരിശോധനകൾ നടത്തുന്നതാണ്.

സത്വര പരിശോധന

വാഹന പരിശോധന വർദ്ധിപ്പിക്കുകയും 24 മണിക്കൂറും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാഹന പരിശോധന ശക്തമാക്കുകയും, പൊതുജനങ്ങളിൽ നിന്നും ലഭിയ്ക്കുന്ന പരാതികളിൽ മിന്നൽ പരിശോധന നടത്തുവാൻ മൂന്ന് സ്ട്രൈക്കിംഗ് ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ട്. വിവരം ലഭിച്ചാൽ മിനിറ്റുകൾക്കുള്ളിൽ ഇത്തരം പരാതികൾ അന്വേഷണ വിധേയമാക്കുന്നതാണ്. വനമേഖലയിലും, വ്യാജമദ്യ ഉത്പാദനവും വിതരണവും നടത്താനിടയുള്ള മേഖലകളിലും പരിശോധനകൾ നടത്തുന്നതാണ്.

ഷാഡോ എക്സൈസ്

ജില്ലയിൽ മദ്യ-മയക്കുമരുന്ന് മാഫിയകളെ രഹസ്യമായി നിരീക്ഷിക്കുന്നതിന് ഷാഡോ എക്സൈസ്, എക്സൈസ് ഇൻറലിജൻസ് എന്നീ വിഭാഗത്തേയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ മഫ്തിയിൽ എക്സൈസ് ഉദ്യോഗസ്ഥരെ ജില്ലയുടെ പലഭാഗങ്ങളിലും വിന്യസിച്ചിട്ടുണ്ട്.

സംയുക്ത പരിശോധന

എക്സൈസ് വകുപ്പ്, ഫോറസ്റ്റ്, റവന്യൂ, പോലീസ്, ഡ്രഗ്‌സ്, ഫുഡ് & സേഫ്റ്റി എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട് വിപുലമായ സംയുക്ത പരിശോധനകൾ നടത്തുന്നതാണ്. രാത്രികാല പട്രോളിംഗ്, വാഹനപരിശോധനയും നടത്തുവാൻ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

കരുതൽ തടങ്കൽ

മയക്കുമരുന്ന് മേഖലയിലെ സ്ഥിരം കുറ്റവാളികൾക്കെതിരെ PIT NDPS Act പ്രകാരം മുൻകൂർ കസ്റ്റഡിയിൽ വെക്കുന്നതിനുളള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

പരിശോധനകൾ

2023 ഡിസംബർ 05 മുതൽ 2024 ജനുവരി 03 വരെ നീണ്ടു നിൽക്കുന്ന സ്പെഷ്യൽ ഡ്രൈവിൻറെ ഭാഗമായി എല്ലാ അബ്കാരി, നർകോട്ടിക്, M&TP എന്നീ ലൈസൻസ്‌ഡ്‌ സ്ഥാപനങ്ങളിലും വ്യാപകമായി പരിശോധന നടത്തുന്നതും അവയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതുമാണ്. 2023 ഡിസംബർ 05 മുതൽ 2024 ജനുവരി 03 വരെ നീണ്ടു നിൽക്കുന്ന സ്പെഷ്യൽ ഡ്രൈവ് കാലയളവിൽ മദ്യം മയക്കുമരുന്ന് കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാ വിധ വിവരങ്ങളും താഴെപ്പറയുന്ന നമ്പറുകളിൽ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, എറണാകുളം

0484-2390657, 9447178059 , അസി. എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്‌മെൻറ്), എറണാകുളം . 0484-2397480, 9496002867, ജില്ലാ കൺട്രോൾ റൂം , 0484-2390657, 9447178059, എക്സൈസ് സർക്കിൾ ഓഫീസ്, എറണാകുളം, 0484-2393121, 9400069552, എക്സൈസ് സർക്കിൾ ഓഫീസ്, ആലുവ, 0484-2623655, 9400069560, എക്സൈസ് സർക്കിൾ ഓഫീസ്, കൊച്ചി, 0484-2235120, 9400069554, എക്സൈസ് സർക്കിൾ ഓഫീസ്, കുന്നത്തുനാട്, 0484-2591203, 9400069559, എക്സൈസ് സർക്കിൾ ഓഫീസ്, കോതമംഗലം, 0485-2824419, 9400069562,  എക്സൈസ് സർക്കിൾ ഓഫീസ്, മൂവാറ്റുപുഴ,  0485-2832623, 9400069564, എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, എറണാകുളം,  0484-2397480, 9400069550, എക്സൈസ് സർക്കിൾ ഓഫീസ്, നോർത്ത് പറവൂർ, 0484-2443187, 9400069557, എക്സൈസ് റേഞ്ച് ഓഫീസ്, എറണാകുളം, 0484-2392283, 9400069565, എക്സൈസ് റേഞ്ച് ഓഫീസ്, തൃപ്പൂണിത്തുറ, 0484-2785060, 9400069566, എക്സൈസ് റേഞ്ച് ഓഫീസ്, മട്ടാഞ്ചേരി0484-2221998, 9400069567, എക്സൈസ് റേഞ്ച് ഓഫീസ്, ഞാറയ്ക്കൽ, 

0484-2499297, 9400069568, എക്സൈസ് റേഞ്ച് ഓഫീസ്, നോർത്ത് പറവൂർ 0484-2441280, 9400069569, എക്സൈസ് റേഞ്ച് ഓഫീസ്, വരാപ്പുഴ 0484-2511045, 9400069570, എക്സൈസ് റേഞ്ച് ഓഫീസ്, ആലുവ 0484-2621089, 9400069571, എക്സൈസ് റേഞ്ച് ഓഫീസ്, അങ്കമാലി 0484-2458484, 9400069572, 

എക്സൈസ് റേഞ്ച് ഓഫീസ്, കാലടി,  0484-2461326

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close