THRISSUR

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ 17.40 കോടിയുടെ പദ്ധതികൾ

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന നിർമ്മാണ പദ്ധതിക്ക്  പ്രാമുഖ്യം നൽകി നടത്തിയ  2024-25 സാമ്പത്തിക വർഷത്തെ വികസന സെമിനാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു.   ബയോ ഡൈവേഴ്സിറ്റി ബോർഡിൻ്റെ സഹകരണത്തോടെ തീരസംരക്ഷണ പദ്ധതികള്‍, വള്ളിവട്ടം കടവ്, തട്ടുകടവ്, പോഴങ്കാവ് കുളം കേന്ദ്രമാക്കി ഹാപ്പിനസ് ബയോ പാർക്കുകള്‍, കോളനി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രാദേശിക കുടിവെളള പദ്ധതികള്‍, സഞ്ചരിക്കുന്ന മൊബൈല്‍ ശ്മശാനം, മാലിന്യ സംസ്ക്കരണത്തിന് പ്രാമുഖ്യം നൽകി മൊബൈല്‍ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ്, തീരദേശ ഹെല്‍പ് ഡെസ്ക്ക്, സ്ട്രീറ്റ് ലൈറ്റ് പദ്ധതിക്ക് സമ്പൂർണ സോളാര്‍ എനർജി മേൽക്കൂര സ്ഥാപിക്കൽ, വിദ്യാർത്ഥികൾക്ക് ചെസ്സ്, ഫുട്ബോള്‍, നീന്തല്‍ വിദഗ്ധ പരിശീലനങ്ങള്‍, പഞ്ചായത്ത് ഗ്രൌണ്ട് നവീകരണം,  സ്റ്റാർട്ടപ്പ്, ബാങ്ക് പലിശ ഇളവുകൾ തുടങ്ങിയ വിവിധ പദ്ധതികളാണ് സെമിനാറില്‍ അവതരിപ്പിച്ചത്.

1,21,16000 രൂപയുടെ പട്ടികജാതി ഉപപദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. വൈസ് പ്രസിഡണ്ട് സജിത പ്രദീപ്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ എസ് ജയ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ എ അയ്യൂബ്, ക്ഷേമകാര്യം  ചെയർപേഴ്സൺ സി സി  ജയ, ആരോഗ്യ വിദ്യാഭ്യാസം ചെയർമാന്‍ പി എ നൗഷാദ്, സെക്രട്ടറി റഹന പി ആനന്ദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ   മിനി ഷാജി, ശോഭന  ശാർങ്ങാധരൻ, വാർഡ് മെമ്പര്‍ പ്രകാശിനി, അസി. സെക്രട്ടറി അബ്ദുള്ള ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close