Alappuzha

2024 ലോക്‌സഭ തിരഞ്ഞെടുപ്പ്; സ്വീപ്പ് റീല്‍സ് പ്രകാശനം ചെയ്തു

ആലപ്പുഴ: വോട്ടര്‍ ബോധവത്കരണ പരിപാടി ആലപ്പുഴയുടെ(സ്വീപ്പ്) ഭാഗമായി തയാറാക്കിയ റീല്‍സ് വീഡിയോകളുടെ പ്രകാശനം ടെക്ജന്‍ഷ്യ സി.ഇ.ഒ. ജോയ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറും ജില്ല കളക്ടറുമായ അലക്സ് വര്‍ഗീസ് അധ്യക്ഷനായി. സമ്മതിദാനത്തിന്റെ പ്രാധാന്യം പറയുന്ന റീലുകള്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് തയ്യാറാക്കിയത്. ഇവ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. സ്വീപ്പ് നോഡല്‍ ഓഫീസറും ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടറുമായ ഫിലിപ്പ് ജോസഫ്, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജി.എസ്. രാധേഷ്, ജോയിന്റ് ബി.ഡി.ഒ. ജി. ഹരികുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close