Alappuzha

പരിസ്ഥിതിയും മാലിന്യ സംസ്കരണവും; അമ്പലപ്പുഴയിൽ സെമിനാർ

 ആലപ്പുഴ: അമ്പലപ്പുഴ ഫെസ്റ്റിന്റെ ഭാഗമായി ‘പരിസ്ഥിതിയും മാലിന്യ സംസ്കരണവും’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കപ്പക്കട മൈതാനിയിൽ നടന്ന സെമിനാർ
എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അധ്യക്ഷനായി.
നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, പുറക്കാട് പഞ്ചായത്ത് പ്രസിഡൻറ് എ.എസ്. സുദർശനൻ, നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ എ.എസ്. കവിത, കൗൺസിലർ ബി. നസീർ, ഹരിത കേരള മിഷൻ ജില്ല കോർഡിനേറ്റർ കെ.എസ്. രാജേഷ്, ശുചിത്വ മിഷൻ അസിസ്റ്റൻറ് കോ-ഒർഡിനേറ്റർ മുഹമ്മദ് കുഞ്ഞ് ആശാൻ, ജില്ല പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ, ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസർ മായാ ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close