Alappuzha

മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ് 

ആലപ്പുഴ: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുദര്‍ശനബായ് ഉദ്ഘാടനം ചെയ്തു. 11 പേര്‍ക്കാണ് ലാപ്‌ടോപ് നല്‍കിയത്.
 
ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി. ഷിബു അധ്യക്ഷത വഹിച്ചു. അംഗങ്ങളായ പി.എ. അലക്‌സ്, ജനറ്റ് ഉണ്ണി, ജെസി ജോസി, ലീന ഡെന്നീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close