Alappuzha

നെല്ല് സംഭരണം: ദ്രുത പ്രതികരണ സേന രൂപവത്കരിച്ചു

ആലപ്പുഴ: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന പ്രശ്നങ്ങൾ യാഥാസമയം പരിഹരിക്കുന്നതിന് (ദ്രുത പ്രതികരണ സേന) റാപ്പിഡ് റെസ്പോൺസ് ഫോഴ്സ് രൂപവത്കരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ(വാട്ടർ മാനേജ്മെന്റ്-9447552736),ബ്ലോക്ക് തല കൃഷി അസിസ്റ്റന്റ് ഡയറക്ടർ, പ്രാദേശിക ചുമതലയുള്ള പാഡി മാർക്കറ്റിംഗ് ഓഫീസർ-9745538364, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ(കൃഷി- 8301823451) എന്നിവരാണ് അംഗങ്ങൾ. റാപ്പിഡ് റെസ്പോൺസ് ഫോഴ്സ് രൂപീകരിക്കുമെന്ന് കൃഷി മന്ത്രി പി.പ്രസാദ് കഴിഞ്ഞ ദിവസം മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടന്ന ‘ നെല്ല് സംഭരണം പ്രശ്നങ്ങളും പരിഹാരങ്ങളും’ സംവാദത്തിൽ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close