Alappuzha

ഉപതിരെഞ്ഞെടുപ്പ് ഫലം

ആലപ്പുഴ: കായംകുളം മുനിസിപ്പല്‍ കൗണ്‍സില്‍, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 01-തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു.

കായംകുളം മുനിസിപ്പല്‍ കൗണ്‍സില്‍ -32 ഫാക്ടറി വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി സന്തോഷ് കണിയാം പറമ്പില്‍ വിജയിച്ചു. 469 വോട്ടുകളാണ് സന്തോഷ് കണിയാപറമ്പില്‍ നേടിയത്. സി.പി.ഐ.എം. സ്ഥാനാര്‍ഥി അബ്ദുള്‍ നാസര്‍ 282 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടെന്‍സി അജയന്‍ 186 വോട്ടുകളും ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹരിദാസ് ശിവരാമന്‍ എട്ട് വോട്ടുകളും നേടി.

ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്-01 തിരുവന്‍വണ്ടൂര്‍ ഡിവിഷനില്‍ (തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് 01 മുതല്‍ 08 വരെ വാര്‍ഡുകള്‍) നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി സുജന്യ ഗോപി വിജയിച്ചു. 2672 വോട്ടുകളാണ് സുജന്യ നേടിയത്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.എസ.് സുനില്‍കുമാര്‍ 1220 വോട്ടുകളും സി.പി.ഐ.എം. സ്ഥാനാര്‍ത്ഥി കെ.കെ. ഓമനക്കുട്ടന്‍ 1047 വോട്ടുകളും നേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close