Alappuzha

സ്‌കില്‍ ഷെയര്‍ പദ്ധതി ജില്ലാതല അവതരണം

ആലപ്പുഴ: സമഗ്ര ശിക്ഷ കേരളം ആലപ്പുഴയുടെ നേതൃത്വത്തില്‍ സ്‌കില്‍ ഷെയര്‍ പദ്ധതിയുടെ ജില്ലാതല അവതരണം സംഘടിപ്പിച്ചു. ലിയോ തേര്‍ട്ടീന്‍ത് എച്ച്.എസ്.എസ്സില്‍ നടന്ന പരിപാടി ഡെപ്യൂട്ടി പ്ലാനിംഗ് ഓഫിസര്‍ റോബിന്‍ തോമസ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളില്‍ സംരംഭകത്വ മനോഭാവം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന പദ്ധതിയില്‍ ഏറ്റവും മികച്ച പ്രോജക്ട് സമര്‍പ്പിച്ച അഞ്ച് സ്‌കൂളുകള്‍ക്ക് 50000 രൂപ വീതം നല്‍കി. 

ഫ്‌ലോട്ടിങ് ഗാര്‍ഡന്‍, തുണികള്‍ക്ക് പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ച് നിറം നല്‍കല്‍, മാലിന്യത്തില്‍ നിന്നുള്ള വളം ഉല്‍പ്പാദനം, മത്സ്യങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഭക്ഷ്യ വസ്തു നിര്‍മ്മാണം, പാലിന്റെ ഗുണ നിലവാരം അളക്കല്‍ എന്നീ പദ്ധതികളാണ് വിദ്യാലയങ്ങള്‍ വിജയകരമായി ഏറ്റെടുത്ത് നടപ്പിലാക്കിയത്. എസ്.എസ്.കെ. ജില്ല പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡി.എം. രജനീഷ് അധ്യക്ഷനായി. പ്രോഗ്രാം ഓഫിസര്‍ മനു, ജില്ല സ്‌കില്‍ കോര്‍ഡിനേറ്റര്‍ ലക്ഷ്മി, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ഗ്രീഷ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close