Alappuzha

നവകേരള സദസ്സ് : ജില്ലയിലെ വേദികള്‍ സജ്ജം

ആലപ്പുഴ: ഇന്ന് ആരംഭിക്കുന്ന നവകേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാന്‍ ജില്ലയിലെ എല്ലാ വേദികളും സജ്ജം. അവസാനഘട്ട ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്താന്‍ ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ആദ്യദിന വേദികളായ അരൂര്‍ മണ്ഡലത്തിലെ അരയങ്കാവ് ക്ഷേത്രം മൈതാനയിലും ചേര്‍ത്തല മണ്ഡലത്തിലെ സെന്റ് മൈക്കിള്‍സ് കോളജ് ഗ്രൗണ്ടിലും എത്തി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനുള്ള സംവിധാനങ്ങളും ക്രമീകരണങ്ങളും വിലയിരുത്തി വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.

അരൂര്‍ മണ്ഡലത്തില്‍ ദലീമ ജോജോ എം.എല്‍.എ., പിന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ. പ്രസാദ്, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജറും ജനറല്‍ കണ്‍വീനറുമായ കെ.എസ.് ശിവകുമാര്‍, ജില്ല പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് കളക്ടര്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയത്.

ചേര്‍ത്തല മണ്ഡലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍, ഡെപ്യൂട്ടി കളക്ടറും ജനറല്‍ കണ്‍വീനറുമായ ആശാ സി. എബ്രഹാം, കൃഷിമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അരുണ്‍ കുമാര്‍, തഹസില്‍ദാര്‍ മനോജ് കുമാര്‍ തുടങ്ങിയവര്‍ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close