Alappuzha

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ആലപ്പുഴ: ചെങ്ങന്നൂർ ഗവ. ഐ ടി ഐയിലെ വിവിധ ട്രേഡുകളിൽ ഒഴിവുള്ള ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നു. ഇതിനുള്ള അഭിമുഖം ഒക്ടോബർ ഏഴിന് രാവിലെ 10 ന് ചെങ്ങന്നൂർ ഗവ. ഐ ടി ഐ യിൽ നടത്തും. അഭിമുഖത്തിന് ഹാജരാകുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകളോടൊപ്പം പകർപ്പുകൾ കൂടി ഹാജരാക്കണം . ട്രേഡുകൾ : ടൂൾ ആൻഡ് ഡൈ മേക്കർ, മെക്കാനിക് ട്രാക്ടർ, വയർമാൻ, മെക്കാനിക് കൺസ്യൂമബിൾ ഇലക്ട്രോണിക്സ് & അപ്ലയൻസ്, സർവേയർ, ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ്, കമ്പ്യൂട്ടർ ഹാർഡ് വ്വെയർ & നെറ്റ് വർക്ക് മെയിന്റനൻസ്, ഹോർട്ടികൾച്ചർ, ഫിറ്റർ. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിംഗ് ബിരുദവും, ഒരു വർഷത്തെ പ്രവൃത്തി പരിചയവും/ ബന്ധപ്പെട്ട ബ്രാഞ്ചിൽ ഡിപ്ലോമയും രണ്ടു് വർഷത്തെ പ്രവൃത്തി പരിചയവും/ബന്ധപ്പെട്ട ട്രേഡിൽ – എൻ.ടി.സി/എൻ.എ.സി യും, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. ഫോൺ : 04792452210.

പ്രോജക്ട് കോഡിനേറ്ററെ നിയമിക്കുന്നു

ആലപ്പുഴ: ഫിഷറീസ് വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യക്കൃഷി പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് പ്രോജക്ട് കോഡിനേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത -ബി.എഫ്്.എസ്.സി ഫിഷറീസ്/അക്വാകൾചറിൽ ബിരുദാനന്തര ബിരുദം എന്നീ അടിസ്ഥാന യോഗ്യതയുള്ളവർക്ക് ബയോഡേറ്റ സഹിതം വെള്ള പേപ്പറിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ആലപ്പുഴയ്ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിലവിൽ തൃക്കുന്നപ്പുഴയിലാണ് ഒഴിവുള്ളത്. തൃക്കുന്നപ്പുഴ പ്രദേശവാസികൾക്ക് മുൻഗണന ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 10 വൈകുന്നരം 4 മണി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0477 2252814, 0477 2251103

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close