Uncategorized

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് പരിശീലനം തുടങ്ങി

മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി നഗരസഭകളിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി. കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില)യുമായി സഹകരിച്ചാണ് പരിശീലനം സംഘടിപ്പിച്ചത്. മാലിന്യ ശേഖരണവും വേര്‍തിരിക്കലും, ഗതാഗതം, സംഭരണം, ആരോഗ്യസുരക്ഷ, ഹരിതമിത്രം മൊബൈല്‍ ആപ്പ്, കണക്ക് സൂക്ഷിപ്പ്, നൂതന തൊഴില്‍ സംരംഭ വികസനം തുടങ്ങിയ വിഷയങ്ങളില്‍ ശാസ്ത്രീയ അവബോധം സൃഷ്ടിക്കുന്നതിനും അതുവഴി അവരുടെ പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്തുന്നതിനുമാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്നും നാളെയും (ഫെബ്രുവരി 8, 9) പരിശീലനം തുടരും.
മണ്ണാര്‍ക്കാട് നഗരസഭ ഹാളില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ കെ. പ്രസീത അധ്യക്ഷയായി. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഷെഫീഖ് റഹ്മാന്‍, കെ.എസ്.ഡബ്ല്യു.എം.പി. എന്‍വിയോണ്‍മെന്റല്‍  എന്‍ജിനീയര്‍ എസ്. അനിത, ആര്‍.ജി.എസ്.എ ശ്രീദേവി, കെ.എസ്.ഡബ്ല്യു.എം.പി. മോണിറ്ററിങ് എക്സ്പെര്‍ട്ട് നിര്‍മല, കില തീമാറ്റിക് എക്സ്പെര്‍ട്ട് അഞ്ജു ബാല, ബിബിത ബേബി, ശ്രീജന്യ, മഞ്ജു, പി.ഐ.യു എന്‍ജിനീയര്‍മാരായ സിന്‍സിയ മറിയം, ശ്രുതി മാത്യു, കുടുംബശ്രീ എം.ഇ.സി സരിത എന്നിവര്‍ പങ്കെടുത്തു. മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി നഗരസഭകളിലെ 75 ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close