National News

2024-25ലെ കേന്ദ്ര ഇടക്കാല ബജറ്റിന്റെ ​പ്രസക്ത ഭാഗങ്ങൾ


ഏവർക്കു​മൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം’ എന്ന തത്വവും ‘കൂട്ടായ പ്രയത്നം’ എന്ന രാജ്യത്തിന്റെയാകെ സമീപനവും ഉപയോഗിച്ച്, കേന്ദ്ര ധനകാര്യ- കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ 2024-25ലെ ഇടക്കാല കേന്ദ്ര ബജറ്റ് നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു. ബജറ്റിലെ പ്രസക്തഭാഗങ്ങൾ ഇനിപ്പറയുന്നു:

ഭാഗം എ

സാമൂഹ്യ നീതി

• ‘ഗരീബ്’ (ദരിദ്രർ), ‘മഹിള’ (സ്ത്രീകൾ), ‘യുവ’ (യുവജനങ്ങൾ), ‘അന്നദാത’ (കർഷകൻ) എന്നീ നാലു പ്രധാന ജാതികളുടെ ഉന്നമനത്തിൽ പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കും.

‘ഗരീബ് കല്യാൺ, ദേശ് കാ കല്യാൺ’

• കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങളെ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ ഗവണ്മെന്റ് സഹായിച്ചു.

• പിഎം-ജൻ ധൻ അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള 34 ലക്ഷം കോടി രൂപയുടെ നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം ഗവണ്മെന്റിന് 2.7 ലക്ഷം കോടി രൂപയുടെ ലാഭമുണ്ടാക്കി.

• 78 ലക്ഷം തെരുവോരക്കച്ചവടക്കാർക്ക് പിഎം-സ്വനിധി വായ്പാ സഹായം നൽകി. 2.3 ലക്ഷം പേർക്ക് മൂന്നാം തവണയും വായ്പ ലഭിച്ചു.

• പ്രത്യേക കരുതൽ ആവശ്യമായ ഗോത്ര വിഭാഗങ്ങളുടെ (PVTG) വികസനത്തിന് പിഎം-ജൻമൻ യോജന.

• പിഎം-വിശ്വകർമ യോജന 18 മേഖലകളിൽ വ്യാപൃതരായ കരകൗശല തൊഴിലാളികൾക്കും വിദഗ്ധർക്കും ആദ്യാവസാന പിന്തുണ നൽകുന്നു.

‘അന്നദാതാ’ക്കളുടെ ക്ഷേമം

• പിഎം-കിസാൻ സമ്മാൻ യോജന 11.8 കോടി കർഷകർക്ക് സാമ്പത്തിക സഹായം നൽകി.

• പ്രധാനമന്ത്രി ഫസൽ ബീമായോജനയ്ക്ക് കീഴിൽ 4 കോടി കർഷകർക്ക് വിള ഇൻഷുറൻസ് നൽകുന്നു

• ഇലക്ട്രോണിക് നാഷണൽ അഗ്രികൾച്ചർ മാർക്കറ്റ് (ഇ-നാം) 1361 കമ്പോളങ്ങൾ സംയോജിപ്പിച്ച്, 1.8 കോടി കർഷകർക്ക് 3 ലക്ഷം കോടി രൂപ എന്ന തോതിൽ വ്യാപാര സേവനങ്ങൾ നൽകി.

നാരീശക്തിക്ക് ഗതിവേഗം

• വനിതാ സംരംഭകർക്ക് 30 കോടി മുദ്ര യോജന വായ്പകൾ നൽകി.

• ഉന്നത വിദ്യാഭ്യാസത്തിൽ സ്ത്രീപ്രവേശനം 28% വർദ്ധിച്ചു.

• STEM കോഴ്‌സുകളിൽ, പ്രവേശനം നേടുന്ന 43% പെൺകുട്ടികളും സ്ത്രീകളുമാണ്; ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്.

• പിഎം ആവാസ് യോജനയ്ക്ക് കീഴിൽ 70% വീടുകൾ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് നൽകി.

പിഎം ആവാസ് യോജന (ഗ്രാമീൺ)

• കോവിഡ് വെല്ലുവിളികൾക്കിടയിലും പിഎം ആവാസ് യോജന (ഗ്രാമീൺ) പ്രകാരം മൂന്ന് കോടി വീടുകൾ എന്ന ലക്ഷ്യം ഉടൻ കൈവരിക്കും.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ കൂടി നിർമിക്കും.

പുരപ്പുറ സൗരോർജവൽക്കരണവും സൗജന്യ വൈദ്യുതിയും

• പുരപ്പുറ സൗരോർജവൽക്കരണത്തിലൂടെ 1 കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി.

• ഓരോ കുടുംബത്തിനും പ്രതിവർഷം 15000 മുതൽ 18000 രൂപ വരെ ലാഭിക്കാം.

ആയുഷ്മാൻ ഭാരത്

• ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം എല്ലാ ആശാ പ്രവർത്തകർക്കും അങ്കണാവാടി വർക്കർമാർക്കും സഹായികൾക്കും ആരോഗ്യപരിരക്ഷ നൽകും.

കൃഷിയും ഭക്ഷ്യ സംസ്കരണവും

• പിഎം കിസാൻ സമ്പദ യോജന 38 ലക്ഷം കർഷകർക്ക് പ്രയോജനം ചെയ്യുകയും 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

• പ്രധാനമന്ത്രി ചെറുകിട ഭക്ഷ്യ സംസ്കരണ സംരംഭ പദ്ധതിയുടെ ഔപചാരികവൽക്കരണം വായ്പാബന്ധിതമായി 2.4 ലക്ഷം സ്വയംസഹായസംഘങ്ങളെയും 60000 വ്യക്തികളെയും സഹായിച്ചു.

വളർച്ച, തൊഴിൽ, വികസനം എന്നിവയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഗവേഷണവും നവീകരണവും

• ദീർഘമായ കാലയളവും കുറഞ്ഞ പലിശനിരക്കുള്ളതും അല്ലെങ്കിൽ പലിശരഹിതമായതുമായ ദീർഘകാല ധനസഹായം അല്ലെങ്കിൽ റീഫിനാൻസിങ് നൽകുന്നതിന് അൻപത് വർഷത്തെ പലിശ രഹിത വായ്പ ഉപയോഗിച്ച് 1 ലക്ഷം കോടി രൂപയുടെ സഞ്ചിതനിധി സ്ഥാപിക്കും.

• പ്രതിരോധ ആവശ്യങ്ങൾക്കായി ആഴത്തിലുള്ള സാങ്കേതികവിദ്യകൾ ശക്തിപ്പെടുത്തുന്നതിനും ‘ആത്മനിർഭരത’ ത്വരിതപ്പെടുത്തുന്നതിനുമായി പുതിയ പദ്ധതി ആരംഭിക്കും.

അടിസ്ഥാനസൗകര്യങ്ങൾ

അടിസ്ഥാനസൗകര്യ വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള മൂലധന ചെലവ് 11.1 ശതമാനം വർധിപ്പിച്ച് 11,11,111 കോടി രൂപയായി ഉയർത്തും. ഇത് ജിഡിപിയുടെ 3.4 ശതമാനമായിരിക്കും.

റെയിൽവേ

• ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി പിഎം ഗതിശക്തിക്ക് കീഴിൽ 3 പ്രധാന സാമ്പത്തിക റെയിൽവേ ഇടനാഴി പദ്ധതികൾ നടപ്പിലാക്കും.

o  ഊർജ-ധാതു- സിമന്റ് ഇടനാഴികൾ

o  തുറമുഖ സമ്പർക്കസൗകര്യ ഇടനാഴികൾ

o  ഉയർന്ന ഗതാഗത സാന്ദ്രതയുള്ള ഇടനാഴികൾ

• നാല്പതിനായിരം സാധാരണ റെയിൽ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് മാറ്റും.

വ്യോമയാന മേഖല

• രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 149 എന്ന നിലയിൽ ഇരട്ടിയായി.

• 1.3 കോടി യാത്രക്കാരെ കൊണ്ടുപോകുന്ന 517 പുതിയ പാതകൾ.

• ഇന്ത്യൻ വിമാനക്കമ്പനികൾ 1000-ലധികം പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി.

ഹരിതോർജം

• കൽക്കരി വാതകവൽക്കരണവും 2030-ഓടെ 100 മെട്രിക് ടൺ ദ്രവീകരണ ശേഷിയും സ്ഥാപിക്കും.

• ഗതാഗതത്തിനായി കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ (സിഎൻജി) കംപ്രസ്ഡ് ബയോഗ്യാസും (സിബിജി), ഗാർഹിക ആവശ്യങ്ങൾക്കായി പൈപ്പ്ഡ് നാച്ചുറൽ ഗ്യാസും (പിഎൻജി) ഘട്ടം ഘട്ടമായി കലർത്തുന്നത് നിർബന്ധിതമാക്കും.

വിനോദസഞ്ചാര മേഖല

• ആഗോള തലത്തിൽ ബ്രാൻഡിംഗും വിപണനവും ഉൾപ്പെടെ ഐതിഹാസികവിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമഗ്ര വികസനം ഏറ്റെടുക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും.

• സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരത്തെ അടിസ്ഥാനമാക്കി വിനോദസഞ്ചാര കേന്ദ്രങ്ങളുടെ റേറ്റിങ്ങിനായുള്ള ചട്ടക്കൂട് സ്ഥാപിക്കും.

• അനുയോജ്യതയുടെ അടിസ്ഥാനത്തിൽ ഇത്തരം വികസനത്തിന് ധനസഹായം നൽകുന്നതിന് സംസ്ഥാനങ്ങൾക്ക് ദീർഘകാല പലിശരഹിത വായ്പകൾ നൽകും.

നിക്ഷേപങ്ങൾ

• 2014-23 കാലയളവിലെ 596 ബില്യൺ യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം 2005-14 ലെ നിക്ഷേപത്തിന്റെ ഇരട്ടിയാണ്.

‘വികസിത ഭാരത’ത്തിനായി സംസ്ഥാനങ്ങളിലെ പരിഷ്‌കാരങ്ങൾ

• സംസ്ഥാന ഗവൺമെന്റുകളുടെ നാഴികക്കല്ലുകളുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങളെ പിന്തുണയ്ക്കുന്നതിനായി അമ്പത് വർഷത്തെ പലിശരഹിത വായ്പയായി 75,000 കോടി രൂപ വകയിരുത്തി.

പുതുക്കിയ എസ്റ്റിമേറ്റ് (RE) 2023-24

• കടമെടുപ്പ് ഒഴികെയുള്ള മൊത്തം വരുമാനത്തിന്റെ RE 27.56 ലക്ഷം കോടി രൂപയാണ്. അതിൽ നികുതി വരുമാനം 23.24 ലക്ഷം കോടി രൂപയാണ്.

• മൊത്തം ചെലവിന്റെ RE 44.90 ലക്ഷം കോടി രൂപയാണ്.

• 30.03 ലക്ഷം കോടി രൂപയുടെ റവന്യൂ വരുമാനം ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് സമ്പദ്‌വ്യവസ്ഥയിലെ ശക്തമായ വളർച്ചയും ഔപചാരികവൽക്കരണവും പ്രതിഫലിപ്പിക്കുന്നു.

• ധനക്കമ്മിയുടെ RE 2023-24 ലെ ജിഡിപിയുടെ 5.8 ശതമാനമാണ്.

2024-25 ബജറ്റ് എസ്റ്റിമേറ്റ്

• കടമെടുപ്പ് ഒഴികെയുള്ള മൊത്തം വരുമാനവും മൊത്തം ചെലവും യഥാക്രമം 30.80 ലക്ഷം കോടി രൂപയും 47.66 ലക്ഷം കോടി രൂപയുമാണ്.

• നികുതി വരുമാനം 26.02 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു.

  • സംസ്ഥാനങ്ങൾക്കുള്ള മൂലധനച്ചെലവിനായി അമ്പത് വർഷത്തെ പലിശ രഹിത വായ്പയുടെ പദ്ധതി ഈ വർഷം തുടരും. ഇതിനായി മൊത്തം 1.3 ലക്ഷം കോടി രൂപ വകയിരുത്തി.

• 2024-25 ലെ ധനക്കമ്മി ജിഡിപിയുടെ 5.1 ശതമാനമായി കണക്കാക്കുന്നു

• 2024-25 കാലയളവിൽ ഡേറ്റഡ് സെക്യൂരിറ്റികൾ വഴിയുള്ള മൊത്ത, അറ്റ വിപണി വായ്പകൾ യഥാക്രമം 14.13 രൂപയും 11.75 ലക്ഷം കോടി രൂപയും ആയി കണക്കാക്കുന്നു.

ഭാഗം ബി

പ്രത്യക്ഷ നികുതികൾ

• പ്രത്യക്ഷ നികുതികൾക്ക് ഒരേ നികുതി നിരക്കുകൾ നിലനിർത്താൻ ധനമന്ത്രി നിർദേശിച്ചു.

• നേരിട്ടുള്ള നികുതി പിരിവ് മൂന്നിരട്ടിയായി; കഴിഞ്ഞ 10 വർഷത്തിനിടെ റിട്ടേൺ സമർ പ്പിക്കുന്നവരുടെ എണ്ണം 2.4 മടങ്ങായി വർദ്ധിച്ചു

• നികുതിദായകരുടെ സേവനങ്ങൾ ഗവണ്മെന്റ് മെച്ചപ്പെടുത്തും.

o 2009-10 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ 25000 രൂപ വരെയുള്ള പ്രത്യക്ഷ നികുതി ആവശ്യങ്ങൾ പിൻവലിച്ചു

o 2010-11 മുതൽ 2014-15 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ 10000 രൂപ വരെയുള്ള പ്രത്യക്ഷ നികുതി ആവശ്യങ്ങൾ പിൻവലിച്ചു

ഇത് ഒരു കോടി നികുതിദായകർക്ക് ഗുണം ചെയ്യും

• സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ആനുകൂല്യങ്ങൾ, സോവറിൻ വെൽത്ത് ഫണ്ടുകൾ അല്ലെങ്കിൽ പെൻഷൻ ഫണ്ടുകൾ വഴി നടത്തുന്ന നിക്ഷേപങ്ങൾ 31.03.2025 വരെ നീട്ടി.

• IFSC യൂണിറ്റുകളുടെ ചില വരുമാനത്തിന്മേലുള്ള നികുതി ഇളവ് 31.03.2024 ൽ നിന്ന് 31.03.2025 വരെ ഒരു വർഷം കൂടി നീട്ടി.

പരോക്ഷ നികുതി

• പരോക്ഷ നികുതികൾക്കും ഇറക്കുമതി തീരുവകൾക്കും ഒരേ നികുതി നിരക്കുകൾ നിലനിർത്താൻ ധനമന്ത്രി നിർദേശിച്ചു.

• ഇന്ത്യയിലെ വളരെ ശിഥിലമായ പരോക്ഷ നികുതി വ്യവസ്ഥയെ GST ഏകീകരിച്ചു

o ഈ വർഷം ശരാശരി പ്രതിമാസ മൊത്ത ജിഎസ്ടി സമാഹരണം 1.66 ലക്ഷം കോടി രൂപയെന്ന നിലയിൽ ഇരട്ടിയായി

o ജിഎസ്ടി നികുതി അടിത്തറ ഇരട്ടിയായി

സംസ്ഥാന എസ്ജിഎസ്ടി വരുമാനം (സംസ്ഥാനങ്ങൾക്ക് നൽകിയ നഷ്ടപരിഹാരം ഉൾപ്പെടെ) ജിഎസ്ടിക്ക് മുമ്പുള്ള കാലയളവിലെ (2012-13 മുതൽ 2015-16 വരെ) 0.72ൽ നിന്ന് ജിഎസ്ടിക്ക് ശേഷമുള്ള കാലയളവിൽ (2017-18 മുതൽ 2022-23 വരെ) 1.22 ആയി ഉയർന്നു.

o 94% വ്യവസായ പ്രമുഖരും ജിഎസ്ടിയിലേക്കുള്ള മാറ്റത്തെ മികച്ച തീരുമാനമായി കാണുന്നു

o ജിഎസ്ടി വിതരണശൃംഖലയുടെ മെച്ചപ്പെടുത്തലിലേക്കു നയിച്ചു

o ജിഎസ്ടി വ്യാപാരത്തിലും വ്യവസായത്തിലും ചട്ടങ്ങൾ പാലിക്കൽ ഭാരം കുറച്ചു

കുറഞ്ഞ ലോജിസ്റ്റിക്‌സ് ചെലവും നികുതിയും സാധനങ്ങളുടെയും സേവനങ്ങളുടെയും വില കുറയ്ക്കാൻ സഹായിച്ചു; ഇത് ഉപഭോക്താക്കൾക്ക് ഗുണം ചെയ്തു

നികുതി യുക്തിസഹമാക്കാൻ വർഷങ്ങളായുള്ള ശ്രമങ്ങൾ

• 7 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ബാധ്യതയില്ല; 2013-14 സാമ്പത്തിക വർഷത്തിൽ ഇത് 2.2 ലക്ഷം രൂപയായിരുന്നു

• ചില്ലറവ്യാപാരങ്ങൾക്കുള്ള അനുമാന നികുതി പരിധി 2 കോടി രൂപയിൽ നിന്ന് 3 കോടി രൂപയായി ഉയർത്തി

• പ്രൊഫഷണലുകൾക്കുള്ള അനുമാന നികുതി പരിധി 50 ലക്ഷത്തിൽ നിന്ന് 75 ലക്ഷമായി ഉയർത്തി.

• കോർപ്പറേറ്റ് ആദായനികുതി നിലവിലുള്ള ആഭ്യന്തര കമ്പനികൾക്ക് 30 ശതമാനത്തിൽ നിന്ന് 22% ആയി കുറച്ചു

• പുതിയ നിർമ്മാണ കമ്പനികൾക്ക് കോർപ്പറേറ്റ് ആദായ നികുതി നിരക്ക് 15%

നികുതിദായക സേവനങ്ങളിലെ നേട്ടങ്ങൾ

• നികുതി സമർപ്പണത്തിന്റെ ശരാശരി പ്രോസസ്സിംഗ് സമയം 2013-14 ലെ 93 ദിവസത്തിൽ നിന്ന് 10 ദിവസമായി കുറഞ്ഞു

• കാര്യക്ഷമത വർധിപ്പിക്കുന്നതിനായി സമ്പർക്കരഹിത മൂല്യനിർണയവും അപ്പീലും അവതരിപ്പിച്ചു

• ലളിതമാക്കിയ റിട്ടേൺ സമർപ്പണത്തിനായി പരിഷ്കരിച്ച ആദായനികുതി റിട്ടേണുകൾ, പുതിയ ഫോം 26AS, മുൻകൂട്ടി പൂരിപ്പിച്ച നികുതി റിട്ടേണുകൾ

• കസ്റ്റംസിലെ പരിഷ്കാരങ്ങൾ ഇറക്കുമതി വിട്ടുകൊടുക്കൽ സമയം കുറയ്ക്കുന്നതിലേക്ക് നയിച്ചു

o ഉൾനാടൻ കണ്ടെയ്നർ ഡിപ്പോകളിൽ 47% എന്ന നിലയിൽ 71 മണിക്കൂർ വരെ കുറയ്ക്കുന്നു

o എയർ കാർഗോ കോംപ്ലക്സുകളിൽ 28% എന്ന നിലയിൽ 44 മണിക്കൂർ വരെ കുറയ്ക്കുന്നു

o കടൽ തുറമുഖങ്ങളിൽ 27% എന്ന നിലയിൽ 85 മണിക്കൂർ വരെ കുറയ്ക്കുന്നു

സമ്പദ്‌വ്യവസ്ഥ – അന്നും ഇന്നും

• 2014-ൽ സമ്പദ്‌വ്യവസ്ഥയെ നന്നാക്കാനും ഭരണസംവിധാനങ്ങൾ ക്രമീകരിക്കാനുമുള്ള ഉത്തരവാദിത്വം ഉണ്ടായിരുന്നു. കാലഘട്ടത്തിന്റെ ആവശ്യം ഇതായിരുന്നു:

o നിക്ഷേപങ്ങൾ ആകർഷിക്കുക

o അനിവാര്യമായ പരിഷ്‌കാരങ്ങൾക്ക് പിന്തുണ നൽകുക

o ജനങ്ങൾക്ക് പ്രതീക്ഷ നൽകുക

• ‘രാഷ്ട്രം ആദ്യം’ എന്ന ഉറച്ച വിശ്വാസത്തോടെയാണ് ഗവണ്മെന്റ് മുന്നേറിയത്.

• “2014 വരെ നാം എവിടെയായിരുന്നെന്നും ഇപ്പോൾ എവിടെയാണെന്നും നോക്കുന്നത് ഉചിതമാണ്”: ധനമന്ത്രി

സഭയുടെ മേശപ്പുറത്ത് ഗവണ്മെന്റ് ധവളപത്രം വയ്ക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close