Kottayam

എലിക്കുളത്ത് ഇനി യെന്തിരൻ എലീന സ്വീകരിക്കും

  • സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു

കോട്ടയം: എലിക്കുളം ഗ്രാമപഞ്ചായത്തിലെത്തുന്നവരെ സ്വീകരിക്കാൻ ഇനി ‘എലീന’ ഫ്രണ്ട് ഓഫീസിലുണ്ടാകും. ഇന്നവേഷൻ ആൻഡ് ഡെവലപ്മെന്റ് സെന്ററിന്റെ മേൽനോട്ടത്തിൽ പാത്താമുട്ടം സെയ്ന്റ് ഗിറ്റ്സ് എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് വകുപ്പാണ് സ്ത്രീരൂപത്തിലുള്ള റോബോട്ടിനെ തയാറാക്കി എലിക്കുളം ഗ്രാമപഞ്ചായത്തിന് നൽകിയത്. എലീന’ റോബോട്ടിന്റെ ഉദ്ഘാടനം ഇളങ്ങുളം ശാസ്താ ഓഡിറ്റോറിയത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു.
പുത്തൻ ആശയങ്ങൾ ഉൾപ്പെടുത്തി വികസന പ്രവർത്തനങ്ങൾ നടത്തുന്നതാണ്  എലിക്കുളം ഗ്രാമ പഞ്ചായത്തിനെ എന്നും വ്യത്യസ്തമാക്കുന്നതെന്ന് ചീഫ് വിപ്പ് പറഞ്ഞു.
 പനമറ്റം സർക്കാർ ഹൈസ്‌കൂളിലെ ടിങ്കറിങ് ലാബ് വിദ്യാർഥികളുടെ സഹകരണവും റോബോട്ട് നിർമാണത്തിനു ലഭിച്ചു. മൂന്നര ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. എലിക്കുളം ഇന്നവേഷൻ ഫോർ പ്യൂപ്പിൾ അസിസ്റ്റൻസ് എന്നാണ് എലീനയുടെ പൂർണ്ണ രൂപം.
എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.എൻ ഗിരീഷ് കുമാർ, ജോസ് മോൻ മുണ്ടയ്ക്കൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, സ്ഥിരം സമിതി അധ്യക്ഷരായ സൂര്യാ മോൾ, ഷേർളി അന്ത്യാങ്കുളം, അഖിൽ അപ്പുക്കുട്ടൻ , പഞ്ചായത്തംഗങ്ങളായ സിനി ജോയ് ,മാത്യൂസ് പെരുമനങ്ങാട്ട് ,ആശ റോയ്,ദീപ ശ്രീജേഷ്,സരീഷ് കുമാർ,സിനിമോൾ കാക്കശ്ശേരിൽ, കെ.എം ചാക്കോ, നിർമ്മല ചന്ദ്രൻ, ജിമ്മിച്ചൻ ഈറ്റത്തോട്, ജെയിസ് ജീരകത്ത്, യമുന പ്രസാദ്, എം ജി സർവകലാശാല ഐസിയുഡിഎസ് ഡയറക്ടർ ഡോ.ബാബുരാജ്, യൂണിവേഴ്‌സിറ്റി മെന്റർ ഡോ തോമസ് സി എബ്രഹാം, സെന്റ് ഗിറ്റ്‌സ്  എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടർ തോമസ് ടി ജോൺ എന്നിവർ സംസാരിച്ചു. റോബോട്ടിന്റെ  പേര് നിർദേശിച്ചവരിൽ നിന്ന് തെരഞ്ഞെടുത്ത ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനി അനിത മരിയ അനിലിന് പുരസ്‌കാരവും നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close