Palakkad

നാഷണല്‍ ലോക് അദാലത്ത്: 657 കേസുകള്‍ തീര്‍പ്പാക്കി

ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കോടതികളില്‍ നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ 657 കേസുകള്‍ തീര്‍പ്പാക്കി. വിവിധ കേസുകളിലായി 11,98,55,045 രൂപ വിധിച്ചു. വാഹനാപകട നഷ്ടപരിഹാര കേസുകളില്‍ അര്‍ഹരായ ഇരകള്‍ക്ക് 9,03,62,500 രൂപ നഷ്ടപരിഹാരം ലഭിച്ചു. ദേശസാത്കൃത സ്വകാര്യ ബാങ്കുകള്‍ അടക്കമുള്ള വായ്പ പരാതികളില്‍ 2,43,97,525 രൂപ തിരിച്ചടവായി ലഭിച്ചു. മജിസ്‌ട്രേറ്റ് കോടതികളില്‍ നടന്ന സ്‌പെഷ്യല്‍ സിറ്റിങ്ങില്‍ 6626 പെറ്റി കേസുകളില്‍നിന്നായി സര്‍ക്കാറിന് 82,77,800 രൂപ പിഴ ഇനത്തില്‍ ലഭിച്ചു. മെഗാ അദാലത്തിന് ജില്ലാ ജഡ്ജി കെ. അനന്തകൃഷ്ണ നാവട, അഡീഷണല്‍ ജില്ലാ ജഡ്ജി ആര്‍. വിനായക റാവു, ലീഗല്‍ അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ. മിഥുന്‍ റോയ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close