Palakkad

പരുതൂര്‍ കരിയന്നൂര്‍ പുളിയപ്പറ്റക്കുന്ന് കോളനി നവീകരണം പൂര്‍ത്തിയായി

പരുതൂര്‍ കരിയന്നൂര്‍ പുളിയപ്പറ്റക്കുന്ന് കോളനി നവീകരണം പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്ത് 2023-2024 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. റോഡ് ഇന്റര്‍ലോക്കിങ്ങും അരികുകെട്ടലുമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. 25 ഓളം കുടുംബങ്ങളാണ് പരുതൂര്‍ കരിയന്നൂര്‍ പുളിയപ്പറ്റക്കുന്ന് കോളനിയില്‍ താമസിക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ കമ്മുക്കുട്ടി എടത്തോള്‍ ഉദ്ഘാടനം ചെയ്തു. പരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കറിയ അധ്യക്ഷനായ പരിപാടിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബി എടമന, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close