Palakkad

ട്രസ്റ്റി നിയമനം

പാലക്കാട് ജില്ലയിലെ പാലക്കാട്, ചിറ്റൂര്‍ താലൂക്കുകളിലെ വിവിധ ക്ഷേത്രങ്ങളില്‍ ട്രസ്റ്റി നിയമനം നടത്തുന്നു. പാലക്കാട് താലൂക്കിലെ പുതുശ്ശേരി നെടുമ്പ്രയൂര്‍ ദേവസ്വം, ഓലശ്ശേരി ശ്രീ അന്തിമഹാകാളന്‍ ദേവസ്വം, കണ്ണാടി ശ്രീ കൊറ്റുകുളങ്ങര ഭഗവതി ദേവസ്വം, ചിറ്റൂര്‍ താലൂക്കിലെ പല്ലശ്ശന ശ്രീ പുത്തന്‍കാവ് ഭഗവതി ദേവസ്വം, കൊല്ലങ്കോട് ശ്രീ പെരുമാള്‍ കോവില്‍ ദേവസ്വം എന്നിവിടങ്ങളിലാണ് നിയമനം. താത്പര്യമുള്ളവര്‍ നവംബര്‍ 30 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണം. പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഫോറം ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ഫോണ്‍: 0491 2505777

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close