Kannur

വിദ്യാര്‍ഥികളെ അനുമോദിച്ചു 

അഴീക്കോട് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘മഴവില്ല് ‘ പരിപാടിയുടെ ഭാഗമായി മണ്ഡല പരിധിയിലെ സ്‌കൂളുകളില്‍ നിന്നും 2023 വര്‍ഷത്തെ എല്‍ എസ് എസ്, യു എസ് എസ് പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് അനുമോദനം നല്‍കി. ചിറക്കല്‍ ഫോക്ലോര്‍ അക്കാദമിയില്‍ നടന്ന ചടങ്ങ് രജിസ്‌ട്രേഷന്‍ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. അഴീക്കോട് നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി ചെയര്‍മാന്‍ കെ പി ജയപാലന്‍ അധ്യക്ഷനായി. മണ്ഡലത്തിലെ എഴുപത്തിരണ്ട് സ്‌കൂളുകളില്‍ നിന്നും നൂറ്റി അമ്പതോളം വിദ്യാര്‍ഥികളെയാണ് അനുമോദിച്ചത്. കെ വി സുമേഷ് എം എല്‍ എ, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ശ്രുതി (ചിറക്കല്‍), കെ രമേശന്‍ (നാറാത്ത്), എ വി സുശീല (പാപ്പിനിശ്ശേരി) കെ അജീഷ് (അഴീക്കോട്) ഡി ഇ ഒ അജിത, എ ഇ ഒ ബിജിമോള്‍ ഒ കെ, ഡയറ്റ് ലക്ചറര്‍ ബീന എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close