Kannur

സമ്മാനദാനം നടത്തി

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാബോർഡ് 2023ലെ സ്വാതന്ത്യദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരത്തിലെയും ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ തിരുവാതിര മത്സരത്തിലെയും വിജയികൾക്കുള്ള സമ്മാനദാനം കെ വി സുമേഷ് എംഎൽഎ നിർവഹിച്ചു. ജില്ല സ്‌പോർടസ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ബോർഡ് അംഗം വി ഗോപിനാഥ് അധ്യക്ഷനായി. ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ വി പ്രിയ, കെ ബാലകൃഷ്ണൻ, കെ എ ശ്രീനിവാസൻ, എം. ഉണ്ണികൃഷ്ണൻ, മാഹിൻ, കെ പ്രജുഷ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close