Ernakulam

മുഖ്യമന്ത്രിയുടെ മുഖാമുഖം : ചിത്രമതില്‍ ഒരുക്കി കേരള ലളിതകലാ അക്കാദമി  

നവകേരള സദസ്സിന്റെ തുടര്‍ച്ചയായി തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ പ്രചരണാര്‍ത്ഥം കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെ കേരള ലളിതകലാ അക്കാദമി ചിത്രമതില്‍ ഒരുക്കി. എറണാകുളം ജില്ലയിലെ ഗ്രാഫിറ്റി ക്യാമ്പ് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ ഓവര്‍ബ്രിഡ്ജിന്റെ മതിലില്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസ്റ്റ് ടി കലാധരന്‍ അധ്യക്ഷനായിരുന്നു. നിരവധി കലാകാരര്‍ പങ്കെടുത്തു.
നവകേരള നിര്‍മ്മിതിക്കായി സംഘടിപ്പിക്കുന്ന രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന മുഖാമുഖം പരിപാടിയുടെ പ്രചരണത്തിനായാണ് എല്ലാ ജില്ലകളിലേയും നഗരസിരാകേന്ദ്രങ്ങളിലെ ചുമരുകളില്‍ മുഖാമുഖം പരിപാടിയുടെ ലോഗോ ചിത്രമതിലായി കേരള ലളിതകലാ അക്കാദമി ഒരുക്കിയത്. മുഖാമുഖം പരിപാടിയുടെ വേദിയായ തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവും അധികം ചുമര്‍ ചിത്രങ്ങള്‍ ഒരുക്കുന്നത്. ഫെബ്രുവരി 25ന് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തുന്ന മുഖാമുഖം പരിപാടിയില്‍ കലാ സാംസ്‌കാരിക മേഖലയില്‍ നിന്നും തിരഞ്ഞെടുത്ത പ്രത്യേക അതിഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംവദിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close