Ernakulam

ഇ-ഹെൽത്ത് പദ്ധതിക്കു തുടക്കം

മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഇ-ഹെൽത്ത് പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ കമ്പ്യൂട്ടറിൽ പ്രിൻറ് ചെയ്ത ഓ.പി.ടിക്കറ്റ് വിതരണം ആരംഭിച്ചു. കൊച്ചിൻ കോർപ്പറേഷൻ  ഡെപ്യൂട്ടി മേയർ കെ.എ അൻസിയ ഉദ്ഘാടനം ചെയ്തു. 

ആശുപത്രി സൂപ്രണ്ട് ഡോ. സിസ്സി തങ്കച്ചൻ, ജില്ലാ നോഡൽ ഓഫീസർ ഡോ. രശ്മി,ഡിസ്ട്രിക്റ്റ് പ്രോജക്ട് ഓഫീസർ മജ്‌നു മോഹൻ,  ഇ ഹെൽത്ത് സ്റ്റാഫ് ആർ.രാഹുൽ  എന്നിവർ പങ്കെടുത്തു. സി എസ് എം എൽന്റെ ഫ്രഞ്ച് ഡെവലപ്പ്മെന്റ്  ഏജൻസിയും യൂറോപ്യൻ യൂണിയനും ചേർന്നുള്ള സി ഐ ടി ഐ ഐ സ് (CITIIS) പ്രോഗ്രാമിന്റെ കീഴിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ആശുപത്രിയിൽ എത്തുന്ന രോഗികൾ ആധാർ ലിങ്ക് ചെയ്ത് മൊബൈൽ നമ്പറുമായി ഒ.പി.യിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close