ബ്ലോക്ക് ഹെൽത്ത് ടീമിന് ഓഫീസ് സൗകര്യം ഒരുക്കി ഏഴിക്കര സാമൂഹിക ആരോഗ്യ കേന്ദ്രം
ഏഴിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക് ഹെൽത്ത് ടീമിന് ഓഫീസ് സൗകര്യം ഒരുക്കി. ഓഫീസ് ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിംന സന്തോഷ് നിർവഹിച്ചു.
പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഹെൽത്ത് ഗ്രാൻഡ്, പ്ലാൻ ഫണ്ട് എന്നിവ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. ഓഫീസ് സജ്ജമാക്കാൻ 25 ലക്ഷം രൂപയും കമ്പ്യൂട്ടർവത്ക്കരിക്കാൻ 5 ലക്ഷം രൂപയുമാണ് വകയിരുത്തിയത്.
വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.എസ് രതീഷ് മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. പത്മകുമാരി, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗാന അനൂപ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബബിതാ ദിലീപ് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ഡി വിൻസൻ്റ്, രമാദേവി ഉണ്ണികൃഷ്ണൻ, ശിവാനന്ദൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർമാർ, വാർഡ് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി പ്രതീക്ഷ, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജാസ്മിൻ മോൾ, മെഡിക്കൽ ഓഫീസർ വിനോദ് പൗലോസ് എന്നിവർ സംസാരിച്ചു.