Ernakulam

ദേശീയപാത 66 വികസനം: ജില്ലാ കളക്ടറും സംഘവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു

ദേശീയപാത 66ന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സൈറ്റുകളില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷും സംഘവും സന്ദര്‍ശനം നടത്തി. ദേശീയ പാത നിര്‍മാണവുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കുമെന്ന് കളക്ടര്‍ പറഞ്ഞു. എന്‍.എച്ച്.എ.ഐ പ്രോജക്റ്റ് ഡയറക്ടര്‍ അന്‍ഷുല്‍ ശര്‍മ ഒപ്പമുണ്ടായിരുന്നു.

വരാപ്പുഴ ഗ്രാമ പഞ്ചായത്തിലെ എസ്എന്‍ഡിപി ജംഗ്ഷന്‍, പുത്തന്‍പള്ളി ജംഗ്ഷന്‍, കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിലെ കൂനമ്മാവ് ജംഗ്ഷന്‍, ചെറിയപ്പിള്ളി കൊട്ടേക്കാവ് പാലം, ആലങ്ങാട് ഗ്രാമ പഞ്ചായത്തിലെ കൊച്ചാല്‍ ജംഗ്ഷന്‍, പറവൂര്‍ നഗരസഭയിലെ തെക്കേ നാലുവഴി, പെരുമ്പടന്ന മത്സ്യ മാര്‍ക്കറ്റ്, ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്തിലെ പട്ടണം കവല, മുനമ്പം കവല, വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കുരിയാപ്പിള്ളി ജംഗ്ഷന്‍, മൂത്തകുന്നം ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. 

ചിറ്റാറ്റുകര പട്ടണം കവലയിലെ ലേബര്‍ ക്യാംപ് കളക്ടര്‍ സന്ദര്‍ശിച്ചു. ഇവിടെ നിന്നുമുണ്ടായിട്ടുള്ള മലിനജല പ്രശ്‌നത്തിന് മതിയായ പരിഹാരം കാണാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. വടക്കേക്കര കുരിയാപ്പിള്ളി ജംഗ്ഷനില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന വ്യാപക പൊടി ശല്യം കുറയ്ക്കുന്നതിനുള്ള നടപടികളും വേഗത്തില്‍ സ്വീകരിക്കാന്‍ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

പറവൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ശശിധരന്‍,
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഉഷാ ബിന്ദുമോള്‍, പറവൂര്‍ തഹസില്‍ദാര്‍ പി.എസ് ജയശ്രീ,  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, എന്‍.എച്ച്.എ.ഐ ഉദ്യോഗസ്ഥര്‍, ബന്ധപ്പെട്ട മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close