Ernakulam

28 ഹെർണിയ സർജറികൾ ഒരു ദിവസം നടത്തി ചരിത്ര നേട്ടം ജനറൽ ആശുപത്രി എറണാകുളത്തിനു സ്വന്തം

താക്കോൽദ്വാര ശാസ്ത്രക്രിയയിലൂടെയാണ് 28 ഹെർണിയ കേസുകൾ ചെയ്തത്. സീനിയർ കൺസൽട്ടൻറ് സർജൻ ഡോ സജി മാത്യൂ, അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ  ഡോ മധു, ഡോ സൂസൻ, ഡോ രേണു, ഡോ ഷേർളി എന്നിവർ അടങ്ങുന്ന ടീമാണ് സർജറിക്ക് നേതൃത്വം നൽകിയത്. ശാസ്ത്രക്രിയകളിൽ താക്കോൽദ്വാര ശാസ്ത്രക്രിയക്കാണ് ഇക്കാലത്ത് വലിയ പ്രാധാന്യമുള്ളത്. ലഘുവായ സർജിക്കൽ ഇൻസിഷൻ മതിയാകും എന്നുള്ളതും, അണുബാധ സാധ്യത കുറയും എന്നുള്ളതും, വീണ്ടും ഹെർണിയ ഉണ്ടാകാൻ ഉള്ള സാധ്യത വിരളമാണെന്നുള്ളതും, ആശുപത്രി വാസം കുറവാണെന്നുള്ളതും, കോംപ്ലിക്കേഷൻസ് ഇല്ലായെന്നുള്ളതും താക്കോൽദ്വാര ശസ്ത്രക്രിയയുടെ പ്രത്യേകതയാണ്. എറണാകുളത്തേയും സമീപപ്രദേശങ്ങളിലുള്ള രോഗികളിൽ നിന്നാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. ഈ കാലഘട്ടത്തിൽ ഹെർണിയ കേസുകൾ വളരെ വ്യാപകമായി കണ്ടെത്തുന്ന സാഹചര്യത്തിലും, കോവിഡ്ഡാനന്തര കാലഘട്ടമായതിനാലുമാണ് ഇത്തരത്തിൽ ലാപ്രോസ്കോപ്പിക് ഹെർണിയ റിപ്പയർ ക്യാമ്പ് അടിസ്ഥാനത്തിൽ നടത്തുവാൻ തീരുമാനിച്ചത്. 
സംസ്ഥാനത്ത് സർക്കാർ മേഖലയിൽ താക്കോൽദ്വാര ശസ്ത്രക്രിയ വ്യാപകമായി നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ് എറണാകുളം ജനറൽ ആശുപത്രി. പ്രതിമാസം എണ്ണൂറോളം സർജറികൾ വിവിധ വിഭാഗങ്ങളായി നടക്കുന്നു. ഇതിൽ പത്ത് ശതമാനവും ലാപ്രോസ്കോപ്പിക് സർജറിയാണ്. സർജറി വിഭാഗം തലവനായ ഡോ സജി മാത്യു നാളിതുവരെ 6250 ശാസ്ത്രക്രിയകളാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ചെയ്തിട്ടുള്ളത്. ഇതിൽ 2100 എണ്ണം ലാപ്രോസ്കോപ്പിക് സർജറികളാണ് ആണ്. കൂടാതെ വേറെയും ക്യാൻസർ അനുബന്ധ സർജറികളുമാണ്, 200 ൽ അധികം wipple സർജറികളും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ അനുകരണീയമായ പ്രവർത്തനങ്ങൾ നടത്തുന്ന ഡോ സജി മാത്യുവിനേയും സർജറി വിഭാഗത്തേയും, ഒപ്പം അനസ്തേഷ്യ വിഭാഗത്തേയും ആശുപത്രി സൂപ്രണ്ട് ഡോ ഷാഹിർഷാ ആർ അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close