ErnakulamJOB NEWS

കുടുംബശ്രീ ജില്ലാതല തൊഴിൽമേള

എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഡിഡിയു ജി കെ വൈയും കെ കെ ഇ എമ്മും  സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല തൊഴിൽമേള  ഈ മാസം 11ന് ഗവൺമെന്റ് പോളിടെക്നിക് കോളേജ് കളമശ്ശേരിയിൽ  നടക്കും.

 ബാങ്കിംഗ്, ബിസിനസ്, ഡ്രൈവർ, സെയിൽസ് കൺസൾട്ടന്റ്, സൂപ്പർവൈസർ, ടെലികോളർ, സർവീസ് അഡ്വൈസർ, ടെക്നീഷ്യൻ, കസ്റ്റമർ കെയർ മാനേജർ, ഓപ്പറേറ്റർ ട്രെയിനി, ഡെലിവറി എക്സിക്യൂട്ടീവ്, എഫ് ആ൯്റ് ബി സർവീസ്, ഷെഫ്, ഐ റ്റി ഐ ഫിറ്റർ, മെക്കാനിസ്റ്റ്, ഇൻഷുറൻസ് എക്സിക്യൂട്ടീവ്,  ഏവിയേഷൻ ആ൯്റ്  ലോജിസ്റ്റിക്സ് ഫാക്കൽറ്റീസ്, വയറിങ് ആ൯്റ്  ഇലക്ട്രീഷൻ, ബോയിലർ ഓപ്പറേറ്റർ, ഹൗസ് കീപ്പിംഗ്, സെക്യൂരിറ്റി, ഹോസ്പിറ്റാലിറ്റി തുടങ്ങി ഏകദേശം 50 ഓളം വ്യത്യസ്ത ട്രേഡുകളിലായി 4000  തൊഴിലവസരങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. കേരളത്തിനകത്തും പുറത്തുമുള്ള വ്യത്യസ്ത മേഖലകളിൽ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന അറുപതോളം കമ്പനികൾ ഈ തൊഴിൽമേളയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള എസ്എസ്എൽസി, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി, പ്രൊഫഷണൽ ബിരുദങ്ങൾ ഉള്ളവർക്ക് ഈ തൊഴിൽമേളയിൽ പങ്കെടുക്കാം.പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം ഫെബ്രുവരി 11ന് രാവിലെ 9 ന് ഗവൺമെന്റ് പോളിടെക്നിക് കോളേജ് കളമശ്ശേരിയിൽ ഹാജരാകേണ്ടതാണ്. സ്പോട്ട് രജിസ്ട്രേഷൻ ആയിരിക്കും. രജിസ്ട്രേഷൻ സമയം രാവിലെ 9 മണി മുതൽ 11 മണി വരെയാണ്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close