Alappuzha

നവകേരള സദസ്സ്: ചേർത്തലയിൽ മെഡിക്കൽ ക്യാമ്പ് നടത്തി

ആലപ്പുഴ: നവ കേരള സദസ്സിനോടനുബന്ധിച്ച് ചേർത്തല നഗരസഭ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാധുരി സാബു അദ്ധ്യക്ഷത വഹിച്ചു. അലോപ്പതി, ആയുർവേദ, ഹോമിയോപ്പതി തുടങ്ങിയ വിഭാഗങ്ങൾ സംയുക്തമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

വിവിധ ചികിത്സാ വിഭാഗങ്ങളിൽ പെട്ട ഡോക്ടർമാർ നേത്രരോഗങ്ങൾ, അലർജി, ജീവിതശൈലീ രോഗങ്ങൾ, ഡയബറ്റിസ്, അമിത വണ്ണം , അമിത കൊളസ്‍ട്രോൾ, അമിത രക്തസമ്മർദം തൈറോയ്ഡ്, ഗർഭാശയ മുഴകൾ, ആർത്തവ രോഗങ്ങൾ, കരൾ രോഗം, മദ്യപാനാസക്തി, അസ്ഥി രോഗങ്ങൾ, വാതരോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ നിർണ്ണയിക്കുകയും മരുന്നുകൾ സൗജന്യമായി നൽകുകയും ചെയ്തു.

യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എ.എസ്.സാബു, ശോഭ ജോഷി, കൗൺസിലർ അജി, താലൂക്ക് ആശുപത്രി ആർ.എം.ഒ. ഡോ.എ. അജ്മൽ, ഡോ.പി. വിജയകുമാർ, ഡോ. ജയരാജ് നായർ, ഡോ. ആര്യ.വി.എസ്, ഡയറ്റീഷ്യൻ കെ. ശാലിനി, ഒപ്റ്റോമെട്രിസ്റ്റ് മറിയാമ്മ എന്നിവർ മൊഡേൺ മെഡിസിൻ വിഭാഗത്തിൽ നിന്നും പങ്കെടുത്തു. ആയുർവേദ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. അനുപമ.എസ്. പിള്ള, ഡോ. അരുൺ ഭാസ്കരൻ, ഡോ. ജി. അർച്ചന , ഡോ. ദീപ്തി എന്നിവരും ഹോമിയോ വിഭാഗത്തിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ.അശ്വതി ധർ, ഡോ. അരുൺ, ഡോ. ഉഷ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close